സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി അധ്യാപികയും മകനും മരിച്ചു
Update: 2017-09-05 18:58 GMT
യാമ്പു - ജിദ്ദ ഹൈവേയില്‍ റാബഗിനടുത്താണ് അപകടമുണ്ടായത്.
സൗദിയിലെ റാബിഗിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപികയും മകനും മരിച്ചു. തിരൂര്‍ താനാളൂര്‍ സ്വദേശി അഫ്സല്‍ (ബാബു) ന്റെ ഭാര്യ സഫീറയും എട്ടു വയസുള്ള മകന്‍ അമാനുമാണ് മരിച്ചത്. മരിച്ചത്. യാമ്പു - ജിദ്ദ ഹൈവേയില്‍ റാബഗിനടുത്താണ് അപകടമുണ്ടായത്. യാമ്പു അല്‍ മനാര്‍ സ്കൂളിലെ അധ്യാപികയാണ് സഫീറ.
ജിദ്ദയിലെ അലഗയില്‍ നിന്നും പച്ചക്കറി കയറ്റി പോവുകയായിരുന്ന മിനി ലോറി റാബഗ് കഴിഞ്ഞയുടനെയുള്ള പാലത്തിനടുത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ് യാമ്പുവില്‍ പച്ചക്കറി കട നടത്തുന്നയാളാണ്.