ഷാര്‍ജയില്‍ കൂടുതല്‍ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍

Update: 2017-09-19 13:58 GMT
Editor : Sithara
ഷാര്‍ജയില്‍ കൂടുതല്‍ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍
Advertising

നിലവിലെ 32ല്‍ നിന്ന് 4000 ആയാണ് വരുംവര്‍ഷങ്ങളില്‍ പണം നല്‍കി പാര്‍ക്ക് ചെയ്യാനുള്ള സോണുകള്‍ വര്‍ധിപ്പിക്കുക

Full View

ഷാര്‍ജയിലെ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതായി ഷാര്‍ജ നഗരസഭ. നിലവിലെ 32ല്‍ നിന്ന് 4000 ആയാണ് വരുംവര്‍ഷങ്ങളില്‍ പണം നല്‍കി പാര്‍ക്ക് ചെയ്യാനുള്ള സോണുകള്‍ വര്‍ധിപ്പിക്കുക.

1534 കേന്ദ്രങ്ങള്‍ ഇതിനകം തെരഞ്ഞെടുത്ത് കഴിഞ്ഞതായി ഷാര്‍ജ നഗരസഭ പബ്ലിക് പാര്‍ക്കിങ് വകുപ്പ് മേധാവി അഹ്മദ് അല്‍ ബിര്‍ദാന്‍ പറഞ്ഞു.
4000 പാര്‍ക്കിങ് സോണുകളിലൂടെ 28,010 വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. അല്‍ മജാസ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, അല്‍ മജാര പ്രദേശങ്ങളില്‍ ഇതിനകം തന്നെ 28 പാര്‍ക്കിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ഷാര്‍ജയിലെ മൊത്തം പാര്‍ക്കിങ് യന്ത്രങ്ങളുടെ എണ്ണം 1060 ആയി.

വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്താന്‍ നഗരസഭ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പള്ളികള്‍ക്ക് സമീപം കുറച്ച് സമയം വാഹനം നിര്‍ത്തിയിടാന്‍ മാത്രമേ അനുമതിയുള്ളൂ. നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ നിര്‍ത്തിയിട്ടാല്‍ പിഴ ചുമത്തും. എസ്എംഎസ് വഴി പണം നല്‍കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം വളരെയധികം പേര്‍ ഉപയോഗപ്പെടുത്തുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News