ഖത്തറില്‍ എണ്ണവില മെയ് ഒന്ന് മുതല്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച്

Update: 2017-09-30 01:13 GMT
Editor : admin
ഖത്തറില്‍ എണ്ണവില മെയ് ഒന്ന് മുതല്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച്
Advertising

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വില അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് നിശ്ചയിക്കുന്ന രീതി മെയ് ഒന്ന് മുതല്‍ നടപ്പിലാക്കും.

Full View

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വില അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് നിശ്ചയിക്കുന്ന രീതി മെയ് ഒന്ന് മുതല്‍ നടപ്പിലാക്കും. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധന സബ്സിഡി സമ്പ്രദായം ഇല്ലാതെയാകും. ആഭ്യന്തരവിപണിയിലെ എണ്ണവില സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ശൈഖ് മിഷാല്‍ ബിന്‍ ജാബര്‍ ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്‌. ഊര്‍ജ, വ്യവസായ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിലവാരം താരതമ്യം ചെയ്ത് വില നിര്‍ണയിക്കുന്ന നടപടിയാണ്‌ മെയ് ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതനുസരിച്ച് മെയ് ഒന്ന് മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അന്താരാഷ്ട്ര വിപണിക്കനുസരിച്ച് മാറ്റമുണ്ടാവും. രാജ്യത്തെ ഊര്‍ജോപഭോഗം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാസാമാസം ഇന്ധനവിലയില്‍ മാറ്റമുണ്ടാകത്തക്ക വിധത്തില്‍ പുനക്രമീകരിക്കുന്നത്. ഫലത്തില്‍ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധനസബ്സിഡി സമ്പ്രദായം ഇല്ലാതെയാകും.

നേരത്തെ യുഎഇയില്‍ പരീക്ഷിച്ച് നടപ്പാക്കിയ സമ്പ്രദായമാണ് ഖത്തറും സ്വീകരിക്കുന്നത്. യുഎഇയില്‍ ഇത് നടപ്പാക്കിയപ്പോള്‍ ആദ്യം ഇന്ധനവില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഖത്തറിലും പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധനവിലയില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഭാവിയില്‍ വില വര്‍ധിച്ചേക്കാം. പുതിയ തീരുമാനം നടപ്പാകുന്ന മേയില്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഊര്‍ജ, വ്യവസായ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മേയിലെ ഇന്ധനവിലയനുസരിച്ച് ഡീസല്‍ വിലയില്‍ ലിറ്ററിന് 10 ദിര്‍ഹത്തിന്റെ കുറവുണ്ടാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News