ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് മോചിപ്പിക്കുന്നവരില്‍ നാല് സൌദി പൌരന്‍മാരും

Update: 2017-10-23 23:11 GMT
Editor : Ubaid
ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് മോചിപ്പിക്കുന്നവരില്‍ നാല് സൌദി പൌരന്‍മാരും
Advertising

സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 19 പൗരന്മാരെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരം ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് അടുത്ത ദിവസം മോചിപ്പിക്കുന്നത്

ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനിച്ച 19 പേരില്‍ നാല് സൌദി പൌരന്‍മാരും. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയാണ് ഇവരുടെ മോചനം സംബന്ധിച്ച തീരുമാനമെടുത്തത്.

സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 19 പൗരന്മാരെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരം ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് അടുത്ത ദിവസം മോചിപ്പിക്കുന്നത്. ഇതില്‍ നാല് സൗദി പൗരന്മാരാണുള്ളതെന്നും അവരെ അടുത്ത 24 മണിക്കൂറിനകം സ്വദേശത്തെക്കുമെന്നും അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് അറബിക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് സ്ഥാനമേറ്റ ഒബാമ പ്രസിഡന്‍റ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന്‍െറ മുമ്പുള്ള അവസാന സംഘമായിരിക്കും അടുത്ത ദിവസം മോചിതരാവുക. ഇതനുസരിച്ച് ജനുവരി 20ന് സ്ഥാനമേല്‍ക്കുന്ന ട്രംപിന്‍െറ കാലത്ത് തുടക്കത്തില്‍ 40 തടവുകാരാണ് ഗ്വാണ്ടനാമോയില്‍ അവശേഷിക്കുക. ഗ്വാണ്ടനാമോ അടച്ചുപൂട്ടരുതെന്ന നിലപാടുള്ള ട്രംപ് അപകടകാരികളായ കൂടുതല്‍ പേരെ ഈ തടവറയിലേക്കയക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള തടവുകാരെ മോചിപ്പിക്കുന്നതിലും തന്റെ വിയോജിപ്പ് ട്രംപ് തന്റെ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലത്തെുന്ന ജയില്‍ മോചിതരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാവിഭാഗം ഏറ്റെടുത്ത് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കുടുംബത്തിന് കൈമാറുക. നിയമ നടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ കുടുംബത്തിന് സന്ദര്‍ശനത്തിനും മന്ത്രാലയം അവസരമൊരുക്കും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News