സോമാലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സഹായ ഉച്ചകോടിയുമായി കുവൈത്ത്
സിറിയന്‍ ഉച്ചകോടികളിലേതുപോലെ സോമാലിയന്‍ സഹായ ഉച്ചകോടിയിലും കുവൈത്ത് വന്‍ സഹായധനം പ്രഖ്യാപിക്കുമെന്നാണ്
ആഭ്യന്തരയുദ്ധവും പട്ടിണിയും മൂലം പ്രയാസത്തിലായ സോമാലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സഹായ ഉച്ചകോടിക്കു കുവൈത്ത് വേദിയൊരുക്കും. 2018 ജനുവരിയിലാണ് സിറിയന്‍ സഹായ ഉച്ചകോടി മാതൃകയില്‍ ലോക രാഷ്ട്രങ്ങള്‍ കുവൈത്തില്‍ സമ്മേളിക്കുക.
അറബ് വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ ഇലക്സോ അധ്യക്ഷന്‍ ഡോ. അബ്ദുല്ല മുഹാറബ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ പ്രത്യേക താല്‍പര്യത്തിലാണ് സോമാലിയന്‍ വിദ്യാഭ്യാസ ഉന്നമന ഉച്ചകോടിക്ക് ആതിഥ്യമരുളാന്‍ കുവൈത്ത് ഒരുങ്ങുന്നത്. അടുത്ത സെപ്റ്റംബറില്‍ സോമാലിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് ഉച്ചകോടി 2018 ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടന്ന ഉച്ചകോടിക്ക് മൂന്നു തവണയാണ് കുവൈറ്റ് ആതിഥ്യമരുളിയത്. സിറിയന്‍ ഉച്ചകോടികളിലേതുപോലെ സോമാലിയന്‍ സഹായ ഉച്ചകോടിയിലും കുവൈത്ത് വന്‍ സഹായധനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.