ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു
ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു .
ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു . 2020ഓടെ ഈ നേട്ടം കൈവരിക്കാനാകുമെന്ന ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ മാസത്തോടെ 681 സര്‍ക്കാര്‍ സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴിയാക്കിയത്. ഈ വര്‍ഷത്തോടെ ഇത് ആയിരമായി ഉയരുമെന്നും കണക്കാക്കുന്നു.
രാജ്യത്ത് പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുക വഴി ഖത്തറിലെ പൗരന്മാര്‍ക്ക് നല്‍കിവരുന്ന ഗവണ്‍മെന്‍റ് സേവനങ്ങള്‍ക്ക് നിലവാരവും ഗുണമേന്മയും കൈവന്നതായി ഖത്തറിലെ ഐ.ടി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വ്യാപകമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട് . ഇതുകൂടാതെ പൊതുജന സമ്പര്‍ക്കത്തിനായും സര്‍ക്കാര്‍ സേവനങ്ങള്‍ താഴത്തെട്ടിലെത്തിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ 78 ശതമാനവും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ വിവരങ്ങള്‍ കൈമാറാനായാണ് 97 ശതമാനവും സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തിയത്. സര്‍ക്കാര്‍ നയ രൂപവല്‍കരണത്തില്‍ പൊതുജനാഭിപ്രായം തേടാനും സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഇപ്പോഴുള്ള 80 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു സോഷ്യല്‍ മീഡിയ വിദഗ്ധനെയെങ്കിലും ജീവനക്കാരനായി നിയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലെ 480 ഓളം പേരില്‍നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 48-ഓളം ഐ.ടി വിദഗ്ധരില്‍നിന്നും അഭിപ്രായം തേടിയതിന്, ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.