വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഖത്തര്‍ പെട്രോളിയം കമ്പനി ലിമിറ്റഡ്

Update: 2017-11-10 13:23 GMT
Editor : Jaisy
വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഖത്തര്‍ പെട്രോളിയം കമ്പനി ലിമിറ്റഡ്
Advertising

വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വാണിജ്യാവശ്യങ്ങള്‍ക്കും വിപണനത്തിനുമായി ഓഹരി പങ്കാളിത്തത്തോടെയുള്ള പുതിയ കമ്പനി

ഖത്തര്‍ ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വാണിജ്യാവശ്യങ്ങള്‍ക്കും വിപണനത്തിനുമായി ഓഹരി പങ്കാളിത്തത്തോടെയുള്ള പുതിയ കമ്പനി രൂപവത്കരിക്കുന്നു.

ഖത്തര്‍ പെട്രോളിയം കമ്പനി ലിമിറ്റഡ് എന്ന പേരില്‍ പൂര്‍ണമായും ഗവണ്‍മെന്റ് അധീനതയിലുള്ളതും ക്യു.പി യെ പ്രതിനിധാനം ചെയ്യുന്നതുമായിരിക്കും കമ്പനി. ആഗോളതലത്തിലെ പെട്രോളിയം വിപണനത്തിനായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്. അന്താരാഷ്ട്ര മേഖലയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സംബന്ധിച്ച പുതിയ നിയമത്തിലെ അനുഛേദം (1) പ്രകാരം പുതിയ കമ്പനി 'വാണിജ്യവ്യവസായ സ്ഥാപന'മെന്ന നിലയില്‍ വര്‍ത്തിക്കേണ്ടതും, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കു വിധേയമായി ഉല്‍പന്നങ്ങളുടെ ഉടമസ്ഥാവകാശം കൈയാളാനും, ഇതേ കമ്പനി പേരില്‍ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ വിപണനം നടത്താന്‍ ബാധ്യസ്ഥരുമായിരിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ വാണിജ്യ-വ്യാപാര നടപടികള്‍ക്കായി 'ഖത്തര്‍ പെട്രോളിയ'ത്തെ ഏജന്‍റായി നിയമിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ദിവസം മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News