ഷാര്‍ജയിലെ കുട്ടികളുടെ വായനോത്സവം അവസാനിച്ചു

Update: 2017-11-16 02:18 GMT
Editor : admin
ഷാര്‍ജയിലെ കുട്ടികളുടെ വായനോത്സവം അവസാനിച്ചു
Advertising

2016 യു.എ.ഇ വായനാവര്‍ഷമായി പ്രഖ്യാപിച്ചത് കാരണം ഇക്കുറി വായനോല്‍സവത്തിന് പൊലിമ ഏറെയായിരുന്നു. മൂന്ന് ലക്ഷത്തോളം സന്ദര്‍ശകര്‍ പ്രദര്‍ശനം കാണാനത്തെിയെന്നാണ് കണക്ക്.

ഷാര്‍ജയില്‍ കുട്ടികളുടെ എട്ടാമത് വായനോത്സവത്തിന് പരിസമാപ്തി. പതിനൊന്ന് നാളുകള്‍ നീണ്ടുനിന്ന വായനോല്‍സവത്തിലേക്ക് ആയിരക്കണക്കിന് പേരാണ് വന്നുചേര്‍ന്നത്.

2016 യു.എ.ഇ വായനാവര്‍ഷമായി പ്രഖ്യാപിച്ചത് കാരണം ഇക്കുറി വായനോല്‍സവത്തിന് പൊലിമ ഏറെയായിരുന്നു. മൂന്ന് ലക്ഷത്തോളം സന്ദര്‍ശകര്‍ പ്രദര്‍ശനം കാണാനത്തെിയെന്നാണ് കണക്ക്. വന്‍തോതില്‍ പുസ്തകങ്ങളും വിറ്റ് പോയി. 25 ലക്ഷം ദിര്‍ഹത്തിന്റെ പുസ്തകങ്ങളാണ് വിവിധ വിദ്യാലയങ്ങളിലേക്കായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി പ്രഖ്യാപിച്ചത്. പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രസാധകര്‍ക്ക് ഇത് കൂടുതല്‍ ഗുണകരമായി.

പ്രകാശം പരത്തുക എന്ന ശീര്‍ഷകത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്തവണ പ്രദര്‍ശനം. വിവിധ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ട കുട്ടികളെ ഉത്സവത്തിലെത്തിക്കാനും അവരുമായി കുട്ടികള്‍ക്ക് സംവാദം നടത്താനും അവസരം ഒരുക്കിയിരുന്നു. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല അയിരൂര്‍ സ്വദേശി തനിഷ്‌ക് മാത്യു അബ്രാഹാമായിരുന്നു മേളയിലെ താരം. ഗൂഗിള്‍ ബോയിയെന്ന പേരില്‍ അറിയപ്പെടുന്ന കൗടില്യ പണ്ഡിറ്റിന്റെ സാന്നിധ്യവും മികച്ചു നിന്നു. ലോകോത്തര ബാലസാഹിത്യകാരന്മാരുടെ വന്‍ നിരയാണ് ഇത്തവണ മേളയിലെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News