മോചനം കാത്ത് സൌദിയിലെ മലയാളി നഴ്സുമാര്‍; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ആവശ്യം

Update: 2017-11-17 01:26 GMT
Editor : Jaisy
മോചനം കാത്ത് സൌദിയിലെ മലയാളി നഴ്സുമാര്‍; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ആവശ്യം
Advertising

നഴ്സുമാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം നേരത്തെ തേടിയിട്ടുണ്ടായിരുന്നു

ആരോഗ്യ വ്യവസായ രംഗത്തുള്ളവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നത് സൌദിയില്‍ ശക്തമായി തുടരുന്നു. ജയിലിലായ മലയാളികളടക്കം നിരവധി പേര്‍ മോചനം കാത്തിരിക്കുകയാണ്. വിവിധ യൂണിവേഴ്സിറ്റികളില്‍ അംഗീകൃത കോഴ്സ് പഠിച്ചിറങ്ങിയവരും പിടിയിലാകുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

Full View

സൗദി ആരോഗ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരിതയാണ് മന്ത്രാലയം പരിശോധിക്കുന്നത്.
ഒരു സ്വകാര്യ കമ്പനിക്കാണ് ഇതു പരിശോധിക്കുന്നതിനുള്ള ചുമതല. പഠിച്ച കോളേജ്, സര്‍വകലാശാല, പരിശീലനം നേടിയ സ്ഥാപനം എന്നില അംഗീകൃതമാണോയെന്നാണ് പരിശോധന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചിറങ്ങി സേവനം ചെയ്യുന്നവരാണ് സൌദിയില്‍ കൂടുതലും. എന്നാല്‍ ഇവര്‍ പഠിച്ചിറങ്ങിയതും പരിശീലനം നേടിയതുമായ പല സ്ഥാപനങ്ങളും ഇന്ന് നിലവിലില്ല. ഇതോടെ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ചതായാലും പഠിച്ച സ്ഥാപനം നിലവിലില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി കണക്കാക്കും.

ഇതോടെ യഥാര്‍ഥ ബിരുദം നേടിയ നഴ്സുമാരടക്കം ജയിലിലായി. പലര്‍ക്കും യാത്രാ വിലക്കുമുണ്ട്. നാട്ടില്‍ നിന്ന് വരുന്ന പ്രൊഫഷനലുകള്‍ക്ക് സൗദി മെഡിക്കല്‍ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും പരിശോധനക്ക് വിധേയമാണ്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നഴ്സുമാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം നേരത്തെ തേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല,
നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് നിലവിലെ ആവശ്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News