ബലിപെരുന്നാളിന് കുവൈത്തില്‍ ബലിയറുത്തത് 13,584 മൃഗങ്ങള്‍
അംഗീകൃത അറവുശാലകളിൽ നിന്നുള്ള കണക്കു പ്രകാരം മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ബലിപെരുന്നാൾ ദിനത്തിൽ കുവൈത്തിൽ 13,584 മൃഗങ്ങളെ ബലിയറുത്തതായി റിപ്പോര്‍ട്ട്. അംഗീകൃത അറവുശാലകളിൽ നിന്നുള്ള കണക്കു പ്രകാരം മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാത്ത കേന്ദ്രങ്ങളിൽ നിന്ന് ബലിയറുക്കുന്നത് തടയാൻ അധികൃതർ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു
അംഗീകൃത അറവുശാലകളിൽ പെരുന്നാൾ ദിനത്തിൽ അറുത്ത ഒട്ടകം, ആട്, മാട് തുടങ്ങിയ ബലി മൃഗങ്ങളുടെ കണക്കാണ് കുവൈത്ത് മുനിസിപ്പാലിറ്റി പുറത്തു വിട്ടത്. ഗവര്‍ണറേറ്റ് അടിസ്ഥാനത്തില്‍ നോക്കിയല്‍ അഹ്മദിയിലാണ് പെരുന്നാൾ ദിനത്തിൽ കൂടുതല്‍ ബലി കര്‍മ്മം നടന്നത്. 4693 മൃഗങ്ങളെയാണ് അഹ്മദി ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ബലിയറുത്തത്. ഹവല്ലിയിലെ പ്രധാന അറവ് ശാലയില്‍ 2350 മൃഗങ്ങളെയും ജംഇയ്യകള്‍ക്ക് കീഴിലെ താല്‍ക്കാലിക അറവ് ശാലകളില്‍ 700 മൃഗങ്ങളെയുമാണ് പെരുന്നാള്‍ ദിവസം ബലിയറുത്തത്. ഫര്‍വാനിയ, ജഹ്റ, കാപിറ്റല്‍ ഗവര്‍ണറേറ്റുകളാണ് ഇക്കാര്യത്തില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
ആടുകളെയാണ് കൂടുതൽ ആളുകൾ ബാലികർമ്മത്തിനായി ഉപയോഗപ്പെടുത്തിയത്. സ്ഥിരം അറവു ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി 12 താൽക്കാലിക കേന്ദ്രങ്ങൾ മുൻസിപ്പാലിറ്റി ഈ വർഷം തയ്യാറാക്കിയിരുന്നു അനധികൃത അറവു കാർക്കെതിരെ കണ്ടെത്താൻ മുനിസിപ്പാലിറ്റിയുടെ പരിശോധക സംഘം പെരുന്നാൾ ദിനത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പര്യടനം നടത്തിയിരുന്നു.