നോമ്പിനെ വരവേല്‍ക്കാനൊരുങ്ങി കുവൈത്ത്
വ്രതമാസത്തെ വരവേല്‍ക്കാന്‍ കുവൈത്തില്‍ വന്‍ തയ്യാറെടുപ്പുകള്‍. റമദാനു മുന്നോടിയായുള്ള പള്ളികളിലെ മിനുക്കുപ്പണികള്‍ അവസാനഘട്ടത്തിലാണ്. വിശ്വാസികള്‍ക്ക് ഭജനമിരിക്കാനായി ഇത്തവണ 36 കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
വ്രതമാസത്തെ വരവേല്‍ക്കാന്‍ കുവൈത്തില്‍ വന്‍ തയ്യാറെടുപ്പുകള്‍. റമദാനു മുന്നോടിയായുള്ള പള്ളികളിലെ മിനുക്കുപ്പണികള്‍ അവസാനഘട്ടത്തിലാണ്. വിശ്വാസികള്‍ക്ക് ഭജനമിരിക്കാനായി ഇത്തവണ 36 കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ പള്ളി പരിപാലന വിഭാഗം മേധാവി വലീദ് അല്‍ശുഐബ് ആണ് റമദാന്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പള്ളികളിലും നോമ്പിനു മുന്നോടിയായി പെയിന്റടിക്കുകയും കാര്‍പ്പെറ്റുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. ഈ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്. പ്രധാന പള്ളികളോട് അനുബന്ധിച്ച് നോമ്പുതുറക്കും വിശ്രമത്തിനുമായി പ്രത്യേകം ടെന്റുകള്‍ പണിയുന്ന ജോലികളും പുരോഗമിക്കുകയാണ് വിശ്വാസികള്‍ക്ക് ഇഅ്തികാഫ് ഇരിക്കാനായി 36 ഇടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ആറു ഗവര്‍ണറേറ്റുകളിലായി റമദാന്‍ സെന്ററുകളെന്ന പേരില്‍ തറാവീഹ് നമസ്‌കാരത്തിന് 14 കേന്ദ്രങ്ങള്‍ ഈ വര്‍ഷവും ഉണ്ടാകും. സ്വദേശികളും വിദേശികളുമുള്‍പ്പെടെ കൂട്ടമായെത്തെുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള എല്ലാ സൗകര്യവും ഇത്തരം കേന്ദ്രങ്ങളില്‍ ഒരുക്കും. റമദാനിലെ നിശാപ്രാര്‍ത്ഥനക്ക് വിദേശത്ത് നിന്ന് ഖാരിഉകളെ കൊണ്ട് വരുന്ന പതിവ് ഇക്കുറി ഉണ്ടാകില്ലെന്നും വിദേശികള്‍ ഉള്‍പ്പെടെ 55 പേരെ ഇതിനായി രാജ്യത്തിനകത്തു നിന്ന് തന്നെ തെരഞ്ഞെടുത്തെന്നും വലീദ് അല്‍ശുഐബ് പറഞ്ഞു. പള്ളികളിലും റമദാന്‍ സെന്ററുകളിലും പ്രാര്‍ഥനക്ക് എത്തുന്നവരില്‍നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുന്നവരെ പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.