ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്തിലെ സ്ഥാനപതി വിസമ്മതിച്ചത് വിവാദത്തില്‍

Update: 2017-12-13 21:16 GMT
Editor : admin
ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്തിലെ സ്ഥാനപതി വിസമ്മതിച്ചത് വിവാദത്തില്‍
Advertising

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്ഥാനപതി വിസമ്മതിച്ചത് വിവാദമാകുന്നു

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്ഥാനപതി വിസമ്മതിച്ചത് വിവാദമാകുന്നു. ഇന്ത്യക്കാരുടെ പൊതു വിദ്യാലയത്തിന്റെ കാര്യത്തില്‍ എംബസിയുടെ നിലപാട് മാറ്റം ആശങ്കയോടെയാണ് രക്ഷിതാക്കള്‍ നോക്കിക്കാണുന്നത്.

ഭരണഘടനാ ശില്പി അംബേദ്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പൊതു ചര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാകുമെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വത്തായ കമ്മ്യൂണിറ്റി സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏതാനും രക്ഷിതാക്കളും ഭരണ സമിതിയിലെ മുന്‍ അംഗങ്ങളും ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ അംബാസഡര്‍ അക്കാര്യം ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചതാണ്‌ വിവാദമായത്.

നേരത്തെ പ്രവാസി ഭാരതീയ ദിവസില്‍ സ്കൂള്‍ വിഷയത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു നല്കിയ അംബാസഡർ പെട്ടെന്ന് നിലപാട് മാറ്റിയതിൽ ദുരൂഹത ഉണ്ടെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സ്കൂൾ നടത്തിപ്പ് സുതാര്യമാക്കാൻ പൊതുസമൂഹം നിർദേശിച്ച സോഷ്യൽ ഓഡിറ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭരണ സമിതി ഇതുവരെ മുഖവിലക്ക് എടുത്തില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

ആരോപണങ്ങളെ തുടർന്ന് അടുത്തിടെ സ്കൂൾ ബോര്‍ഡ് റൂം സ്പോൻസർ അടച്ചു പൂട്ടിയിരുന്നു. സ്ഥാനപതിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സ്പോൻസർ ഭരണ സമിതിക്കെതിരെയുള്ള നിലപാട് മയപ്പെടുത്തിയതും ബോർഡ് റൂം തുറന്നു കൊടുത്തതും. സ്കൂൾ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ എംബസി ആവശ്യപ്പെടുമെന്ന് ഈയിടെ തന്നെ സന്ദർശിച്ച മലയാളി മാധ്യമ പ്രവർത്തകർക്ക് സ്ഥാനപതി ഉറപ്പുനല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News