അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ; ആളപായമില്ല
അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ ആളപായമില്ലെന്ന് പൊലീസ്.
അജ്മാനില്‍ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ ആളപായമില്ലെന്ന് പൊലീസ്. മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് തീയണച്ചത്.
ഷാര്‍ജ - അജ്മാന്‍ അതിര്‍ത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടത്തിലായിരുന്നു തീപിടിത്തം. തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു തീപിടിത്തം. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഉടന്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് കടക്കുന്ന ഭാഗത്ത് 30ഓളം നിലകളിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സ്ഥലത്തെത്തി അഗ്നിശമന സേനക്ക് ആവശ്യമായ നിര്‍ദേശം നല്‍കി.
താഴെ നില മുതല്‍ മുകള്‍ നില വരെ തീപടര്‍ന്നതോടെ സമീപ കെട്ടിടങ്ങളില്‍ നിന്നു വരെ ആളുകളെ ഒഴിപ്പിച്ചു. സിവില്‍ ഡിഫന്‍സിന്‍റെ നിരവധി യൂനിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.
അജ്മാനിലെ സിവില്‍ ഡിഫന്‍സ് സംഘത്തിനൊപ്പം ഷാര്‍ജയില്‍ നിന്നുള്ള സംഘവും പിന്തുണ നല്‍കി. തീപിടിത്ത കാരണം അറിവായിട്ടില്ല. അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.