റമദാന്‍: പ്രവൃത്തിസമയങ്ങളില്‍ മാറ്റം വരുത്തിയതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി

Update: 2017-12-24 12:45 GMT
Editor : admin
റമദാന്‍: പ്രവൃത്തിസമയങ്ങളില്‍ മാറ്റം വരുത്തിയതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി
Advertising

കോണ്‍സുലാര്‍ വിങ്ങിന്റെയും വിസ പാസ്പോര്‍ട്ട്, സേവനകേന്ദ്രങ്ങളുടെയും പ്രവൃത്തിസമയങ്ങളിലാണ് മാറ്റം വരുത്തിയത്.

റമദാനോടനുബന്ധിച്ച് പ്രവൃത്തിസമയങ്ങളില്‍ മാറ്റം വരുത്തിയതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോണ്‍സുലാര്‍ വിങ്ങിന്റെയും വിസ പാസ്പോര്‍ട്ട്, സേവനകേന്ദ്രങ്ങളുടെയും പ്രവൃത്തിസമയങ്ങളിലാണ് മാറ്റം വരുത്തിയത്.

രാവിലെ 7.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് എംബസി കോണ്‍സുലാര്‍ വിങ്ങിന്റെ പ്രവൃത്തിസമയം. ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ ഇടവേളയുണ്ടാകും. വെളളി, ശനി ദിവസങ്ങളില്‍ എംബസി അവധിയായിരിക്കും. കോക്സ് ആന്‍റ് കിങ്സ് ഗ്ളോബല്‍ സര്‍വീസസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട്, വിസ സേവനകേന്ദ്രങ്ങളുടെ പ്രവൃത്തിസമയം രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മുതല്‍ എട്ട് വരെയുമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് മാത്രമായിരിക്കും സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

ശര്‍ഖില്‍ ബഹ്ബഹാനി ടവര്‍, ഫഹാഹീലില്‍ മക്ക സ്ട്രീറ്റില്‍ ഖൈസ് അല്‍ഗാനിം കോംപ്ളക്സ്‌ , ജലീബ് എക്സൈറ്റ് ബില്‍ഡിങ്ങിലെ രണ്ടാം നില എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ എംബസ്സി ഔട്ട്‌ സോഴ്സിംഗ് കേന്ദ്രങ്ങള്‍ ഉള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News