കുവൈത്തില്‍ ഒളിച്ചോട്ട കേസ് നേരിടുന്ന തൊഴിലാളികള്‍ക്ക് താമസം നിയമപരമാക്കാന്‍ അനുവാദം

Update: 2018-01-02 12:57 GMT
Editor : admin
കുവൈത്തില്‍ ഒളിച്ചോട്ട കേസ് നേരിടുന്ന തൊഴിലാളികള്‍ക്ക് താമസം നിയമപരമാക്കാന്‍ അനുവാദം
Advertising

ഏപ്രിൽ ഒന്നിന് മുന്പ് ഒളിച്ചോട്ട കേസിലുൾപ്പെട്ടവരെ മറ്റൊരു സ്പോൻസരുടെ കീഴിലേക്ക് മാറാനോ അതേ സ്പോണ്‍സറുടെ കീഴില്‍ വിസ പുതുക്കാനോ അനുവദിക്കുമെന്നു മാൻ പവർ പബ്ലിക് അതോറിറ്റി അറിയിച്ചു.

കുവൈത്തില്‍ ഒളിച്ചോട്ട കേസ് നേരിടുന്ന വിദേശ തൊഴിലാളികള്‍ക്ക് താമസം നിയമപരമാക്കാന്‍ അനുവാദം. ഏപ്രിൽ ഒന്നിന് മുന്പ് ഒളിച്ചോട്ട കേസിലുൾപ്പെട്ടവരെ മറ്റൊരു സ്പോൻസരുടെ കീഴിലേക്ക് മാറാനോ അതേ സ്പോണ്‍സറുടെ കീഴില്‍ വിസ പുതുക്കാനോ അനുവദിക്കുമെന്നു മാൻ പവർ പബ്ലിക് അതോറിറ്റി അറിയിച്ചു.

സ്പോണ്‍സര്‍മാരുടെയും കമ്പനികളുടെയും ഭാഗത്തുനിന്ന് ഒളിച്ചോട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട 18,385 വിദേശികൾക്ക് പുതിയ തീരുമാനം ആശ്വാസകരമാകും. മാൻ പവർ അതോറിറ്റി പബ്ളിക് റിലേഷൻ വിഭാഗം മേധാവി ഡോ. മദ്ലൂൽ അൽദുഫൈരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു തൊഴിലാളി നിശ്ചിത ദിവസങ്ങൾ അകാരണമായി ജോലിക്ക് ഹാജരാകാതിരുന്നാൽ അയാൾക്കെതിരെ ഒളിച്ചോട്ടത്തിന് പരാതി നല്‍കാൻ തൊഴിലുടമക്ക് അവകാശമുണ്ട്. ഇത്തരത്തിലുള്ള കേസുകളിൽ രാജ്യത്തുനിന്നുകൊണ്ട് തന്നെ താമസം നിയമപരമാക്കിമാറ്റാനുള്ള അനുമതി നേരത്തെയുണ്ടായിരുന്നില്ല. എന്നാൽ പുതിയ ഉത്തരവ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഏപ്രിൽ ഒന്നിന് മുമ്പാണെങ്കിൽ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് ഉണ്ടെങ്കിൽ പോലും ഈ ഇളവിന് അര്‍ഹതയുണ്ടായിരിക്കും.

തൊഴിൽ മന്ത്രാലയത്തിലെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട പ്രത്യേക സമിതിയാണ് തൊഴിലാളിയുടെ പരാതിയിൽ തീരുമാനം ആദ്യം തീരുമാനം കൈകൊള്ളുക. പ്രത്യേക സമിതിയിൽനിന്ന് ലഭിക്കുന്ന അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം തൊഴിലാളിക്ക് താല്‍കാലിക ഇകാമ നല്കും. ഈ കാലയളവില്‍ ഇത്തരം തൊഴിലാളികൾക്ക് പഴയ സ്പോണ്‍സറുടെ കീഴില്‍ വിസ പുതുക്കുകയോ അതല്ലെങ്കില്‍ അനുയോജ്യമായ മറ്റ് തൊഴിൽ വിസകളിലേക്ക് മാറുകയോ ചെയ്യാമെന്ന് ഡോ. മദ്ലൂല്‍ അല്‍ ദുഫൈരി കൂട്ടിച്ചേർത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News