കുവൈത്തില്‍ വിദേശികള്‍ക്കായി 12 ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും

Update: 2018-01-04 22:58 GMT
Editor : Jaisy
കുവൈത്തില്‍ വിദേശികള്‍ക്കായി 12 ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും
Advertising

ജഹറയിൽ അഹമ്മദിയിലും ആരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രികൾക്ക് പുറമെയാണിത്

വിദേശികൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങുമെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം . ജഹറയിൽ അഹമ്മദിയിലും ആരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രികൾക്ക് പുറമെയാണിത്. 2018 ആദ്യപാദത്തിൽ പ്രൈമറി ഹെൽത് സെന്ററുകൾ പ്രവർത്തനക്ഷമക്കാനാണ് പദ്ധതി എന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

Full View

രാജ്യത്തെ ആറു ഗവർണറേറ്റുകളിലും വിദേശികൾക്ക് മാത്രമായുള്ള ക്ലിനിക്കുകൾ സ്ഥാപിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതി .മൊത്തം 12 ക്ലിനിക്കുകളാണ് വിദേശികളെ ലക്‌ഷ്യം വെച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കുന്നത് . ഓരോ ഗവർണറേറ്റിലും താമസിക്കുന്ന വിദേശികളുടെ എണ്ണം അടിസ്ഥാനമാക്കിയാകും ക്ലിനിക്കുകൾ വീതിച്ചു നൽകുക . അടുത്ത വർഷം മാർച്ചിന് മുൻപ് 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിച്ചു തുടങ്ങുമെന്നാണ്‌ വിവരം. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ വിദേശികൾക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഇൻഷുറൻസ് ആശുപത്രികൾ സ്ഥാപിക്കുന്ന പ്രവൃത്തി 2020 ഓടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു . അഹമ്മദി ജഹ്റ ഗവർണറേറ്റുകളിലാണ് ആദ്യഘട്ടത്തിൽ ആശുപത്രികൾ സ്ഥാപിക്കുക , മൂന്നാമതൊരെണ്ണം പിന്നീട് ഫർവാനിയയിലും സജ്ജീകരിക്കും. ഇൻഷുറൻസ് ഹോസ്പിറ്റൽ പദ്ധതിയുടെ മേല്നോട്ടത്തിനായി ആരോഗ്യമന്ത്രി ഡോ ജമാൽ അൽ ഹർബി രുപം നൽകിയ സ്ഥിരം സമിതി .പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തിയതായും ആരോഗ്യമന്ത്രാലവൃത്തങ്ങൾ കൂട്ടിച്ചേർത്തു . അതിനിടെ വിദേശികളുടെ ചികിത്സാ നിരക്ക് വർദ്ധനക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജി തള്ളിയ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ നടപടിയെ പാർലിമെന്റ് അംഗം സഫാ അൽഹാഷിം പ്രകീർത്തിച്ചു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News