സൌദിയുടെ വാണിജ്യ,സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

Update: 2018-01-05 07:41 GMT
Editor : Jaisy
സൌദിയുടെ വാണിജ്യ,സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
Advertising

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കരാര്‍ അംഗീകരിച്ചത്

Full View

ചൈനയും ജപ്പാനുമായി സൗദി അറേബ്യ ഒപ്പുവെച്ച വാണിജ്യ സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കരാര്‍ അംഗീകരിച്ചത്.

ചൈനയുമായി 15 വാണിജ്യ സഹകരണ കരാറുകളും ജപ്പാനുമായി സാങ്കേതിക, വാണിജ്യ രംഗത്തെ ഏഴ് കരാറുകളും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഡോ. ഇസാം ബിന്‍ സഅദ് മന്ത്രിസഭയെ അറിയിച്ചു. കൂടാതെ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രണ്ടാം കിരീടാവകാശി വിവിധ ലോകനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും മന്ത്രിസഭ അവലോകനം ചെയ്തു. സൗദിയിലെ മുന്‍നിര സ്വകാര്യ കമ്പനി പ്രതിനിധികളും വാര്‍ത്താപ്രതിനിധികളും കിരീടാവകാശിയുടെ സന്ദര്‍ശന സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ കമ്പനികള്‍ ചൈനയിലെയും ജപ്പാനിലെയും വിവിധ കമ്പനികളുമായി വാണിജ്യ സഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സൗദി വിഷന്‍ 2030 പദ്ധതികള്‍ ലക്ഷ്യം കാണാന്‍ ഈ കരാറുകള്‍ വേഗതകൂട്ടുമെന്ന് മന്ത്രിസഭ അഭിപ്രയാപ്പെട്ടു.

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തീയായിവരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ഉന്നത ഹജ്ജ് കമ്മിറ്റി മേധാവിയും കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെയും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെയും നിരീക്ഷണത്തിലും തീര്‍ഥാടകരുടെ സുരക്ഷാമേല്‍നോട്ടത്തിലും മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News