ഒരാഴ്‍യായിട്ടും ലഗേജുകള്‍ ലഭിക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍

Update: 2018-01-05 07:59 GMT
ഒരാഴ്‍യായിട്ടും ലഗേജുകള്‍ ലഭിക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍
Advertising

പെരുന്നാള്‍ ആയതിനാല്‍ ഇരട്ടിയിലധികം തുക ടിക്കറ്റിന് നല്‍കിയാണ് ഇവര്‍ നാട്ടിലെത്തിയത്. എന്നാല്‍ ഒരാഴ്ചയാകാറായിട്ടും ഇവരുടെ വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെയുളള സാധനങ്ങള്‍ വിമാനക്കമ്പനി നല്‍കിയിട്ടില്ല.

Full View

പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളുടെ ലഗേജുകള്‍ ദിവസങ്ങളായി വൈകുന്നു. കരിപ്പൂര്‍ വിമാനതാവളത്തിലിറിങ്ങിയ യാത്രകാര്‍ക്കാണ് 6ദിവസം പിന്നിട്ടിട്ടും സാധനങ്ങള്‍ ലഭികാത്തത്. ജെറ്റ് എയര്‍വേയ്സ്, എയര്‍ ഇന്ത്യ എന്നിവയില്‍വന്ന യാത്രകാരുടെ സാധനങ്ങളാണ് ലഭികാത്തത്.

പെരുന്നാള്‍ ആയതിനാല്‍ ഇരട്ടിയിലധികം തുക ടിക്കറ്റിന് നല്‍കിയാണ് ഇവര്‍ നാട്ടിലെത്തിയത്. എന്നാല്‍ ഒരാഴ്ചയാകാറായിട്ടും ഇവരുടെ വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെയുളള സാധനങ്ങള്‍ വിമാനക്കമ്പനി നല്‍കിയിട്ടില്ല.

ദമാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളില്‍നിന്നും വന്ന ജെറ്റ് എയര്‍വേയ്സ് യാത്രകാര്‍ക്ക് 5ദിവസം പിന്നിട്ടിട്ടും സാധനങ്ങള്‍ ലഭിച്ചിട്ടില്ല. ഇതു തന്നെയാണ് വിവിധ ഗള്‍ഫ് നാടുകളില്‍നിന്നും എയര്‍ ഇന്ത്യയില്‍വന്ന യാത്രകാരുടെയും അവസ്ഥ. പെരുന്നാല്‍ തിരക്കു കഴിഞ്ഞാല്‍ മാത്രമെ സാധനങ്ങള്‍ ലഭിക്കുവെന്നാണ് യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ നല്‍കിയ വിവരം.

Tags:    

Similar News