എമിറേറ്റ്സ് ഇക്കോണമി ക്ലാസ്വിമാനത്തിൽ കൂടുതൽ ലഗേജ് കൊണ്ടു പോകാൻ സൗകര്യം
നിശ്ചിത കാലയളവിലേക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി
എമിറേറ്റ്സ് ഇക്കോണമി ക്ലാസ് വിമാനത്തിൽ ഇന്ത്യയിലേക്കും മറ്റും കൂടുതൽ ലഗേജ് കൊണ്ടു പോകാൻ സൗകര്യം. നിശ്ചിത കാലയളവിലേക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇനി മുതൽ 10 കിലോ വരെ അധികം ലഗേജ് കൊണ്ടുപോകാം. കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ ആനുകൂല്യം ലഭിക്കും. തിരഞ്ഞെടുത്ത വിമാനങ്ങളിൽ പത്ത് കിലോവരെ അധികം ലഗേജ് കൊണ്ടു പോകാനുള്ള അവസരം യാത്രക്കാർക്ക് ഗുണം ചെയ്യും. 2017 സെപ്തംബർ 30 വരെ വിറ്റതും 2017 ഡിസംബർ 13വരെയുള്ള യാത്രകൾക്കുമായിരിക്കും എമിറേറ്റ്സ് വിമാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
പാകിസ്താനിലെ വിവിധ നഗരങ്ങളിലേക്കും കാബുൾ, ടൂണിഷ്യ എന്നിവിടങ്ങളിലേക്കും എല്ലാ എമിറേറ്റ്സ് വിമാനങ്ങളിലും ഒരാൾക്ക് അനുവദിച്ചതിനേക്കാൾ പത്ത് കിലോ വരെ അധിക ലഗേജുമായി യാത്ര ചെയ്യാം. ദുബൈയിൽ നിന്ന് ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളിലും കൂടുതൽ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. സില്‍വർ, ഗോൾഡ്, പ്ലാറ്റിനം വിഭാഗങ്ങളിലെ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.