ഉപരോധം ഖത്തര്‍ ലോകകപ്പിനെ ബാധിച്ചിട്ടില്ലെന്ന് സുപ്രിം കമ്മറ്റി
ലോകപ്പിനായുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നതായും സാമഗ്രികള്‍ പലയിടങ്ങളില്‍ നിന്നായി എത്തിക്കുന്നതായും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു
2022 ലെ ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളെ ഉപരോധം ബാധിച്ചിട്ടില്ലെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് തവാദി പറഞ്ഞു. ലോകകപ്പിനായുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നതായും സാമഗ്രികള്‍ പലയിടങ്ങളില്‍ നിന്നായി എത്തിക്കുന്നതായും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു. ഖത്തറിലെ ആസ്പയര് സോണ്‍ അക്കാദമി ലണ്ടനില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഖത്തര്‍ കാത്തിരിക്കുന്ന 2022 ലെ ഫിഫ ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിവധ കരാറുകാരുടെ കീഴില്‍ വിവധ സ്ഥലങ്ങളായി പുരോഗമിച്ചു വരികയാണെന്നും ഉപരോധം യാതൊരു നിലക്കും ലോകകപ്പ് ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മേധാവി ഹസന് തവാദി പറഞ്ഞു .
മറ്റിടങ്ങളിൽ നിന്ന് നിർമാണ സാമഗ്രികളടക്കം എത്തിക്കുന്നു. അതേസമയം ഇത്തരം മാറ്റങ്ങൾ വലിയതരത്തിലുള്ള സാമ്പത്തിക ബാധ്യതവരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ അധികചെലവ് സ്വാഭാവികമാണ്. ലോകകപ്പ് ഫുട്ബോളിനായി പുതിയ ഒമ്പത് സ്റ്റേഡിയങ്ങൾ നിർമിക്കുമെന്നും നിലവിലുള്ള മൂന്ന് സ്റ്റേഡിയങ്ങൾ നവീകരിക്കുമെന്നുമാണ് ഖത്തർ ഫിഫയുമായുണ്ടാക്കിയ ധാരണ. പുതിയ സ്റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. മേളക്ക് ശേഷം ചില സ്റ്റേഡിയങ്ങളുടെ ഭാഗങ്ങൾ നീക്കം ചെയ്ത് വികസ്വര രാജ്യങ്ങൾക്കായി നൽകും. വിവിധ രാജ്യങ്ങളിലെ 22 സ്റ്റേഡിയങ്ങളുടെ നിർമാണങ്ങൾക്കായാണ് ഇവ ഉപയോഗിക്കുക. അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.