യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി അഞ്ചുദിവസത്തിനുള്ളില്‍

Update: 2018-01-18 13:15 GMT
Editor : admin
യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി അഞ്ചുദിവസത്തിനുള്ളില്‍
Advertising

യു.എ.ഇയില്‍ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് നടപടികളില്‍ നേരിട്ടിരുന്ന കാലതാമസം പൂര്‍ണമായി പരിഹരിച്ചതായി അബൂദബിയിലെ ഇന്ത്യന്‍ എംബസി

Full View

യു.എ.ഇയില്‍ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് നടപടികളില്‍ നേരിട്ടിരുന്ന കാലതാമസം പൂര്‍ണമായി പരിഹരിച്ചതായി അബൂദബിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പാസ്പോര്‍ട്ടും പുതുക്കിയ പാസ്പോര്‍ട്ടും ലഭിക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രണ്ട് വര്‍ഷത്തിലധികമായി യു എ ഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് നടപടികള്‍ അവതാളത്തിലായിരുന്നു. പാസ്പോര്‍ട്ട് ബുക്ക് ലെറ്റ് ക്ഷാമം, സാങ്കേതിക പ്രശ്നങ്ങള്‍, പുറംകരാര്‍ ഏജന്‍സി കരാര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിനും യു.എ.ഇയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനും മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി കൂട്ടായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പാസ്പോര്‍ട്ട് വിതരണം സാധാരണ നിലയിലായതെന്ന് എംബസി അവകാശപ്പെട്ടു. ഏതാനും ആഴ്ചകളായി പാസ്പോര്‍ട്ടുകള്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്.

2014ലെ കണക്കുപ്രകാരം അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റും ചേര്‍ന്ന് ഓരോ മാസവും ശരാശരി 20000- 23000 പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. പ്രതിദിനം 1000-1100 പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്യുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News