സൌദിയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് വിരലടയാളം നല്‍കുന്നതിനുള്ള തിയതി ഇന്നവസാനിക്കും
Update: 2018-01-22 02:44 GMT
ജൂലൈ 21 മുതല്‍ വിരലടയാളം നല്‍കാത്ത മുഴുവന്‍ കമ്പനികളുടെയും സിം കാര്‍ഡുകളില്‍ നിന്നുള്ള കാളുകള്‍ രണ്ടാഴ്ചത്തേക്ക് തടഞ്ഞുവെക്കും.
സൌദിയിലെ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് വിരലടയാളം നല്‍കുന്നതിന് നിശ്ചയിച്ച അവസാന തിയതി ഇന്ന് അവസാനിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ അറിയിച്ചു. ജൂലൈ 21 മുതല്‍ വിരലടയാളം നല്‍കാത്ത മുഴുവന്‍ കമ്പനികളുടെയും സിം കാര്‍ഡുകളില്‍ നിന്നുള്ള കാളുകള്‍ രണ്ടാഴ്ചത്തേക്ക് തടഞ്ഞുവെക്കും. പിന്നീട് സേവനം പൂര്‍ണമായും നിര്‍ത്തലാക്കും. കണക്ഷന്‍ റദ്ദാക്കി 90 ദിവസത്തിനുള്ളില്‍ വിരലടയാളം നല്‍കുന്നവര്‍ക്ക് സേവനം പുനസ്ഥാപിക്കാനാകുമെന്നും കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ അറിയിച്ചു.