നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

Update: 2018-01-24 06:53 GMT
Editor : Jaisy
നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു
Advertising

ഇഖാമ ഇല്ലാത്തതിന് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടന്നു

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന ഒരു മാസം പിന്നിട്ടു. പിടിയിലായവരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനായിരമായി. ഇഖാമ ഇല്ലാത്തതിന് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടന്നു.

നവംബര്‍ 14ന് ആരംഭിച്ച പരിശോധനയാണ് ഒരുമാസം പിന്നിട്ടത്. ഒരു ലക്ഷത്തി പതിനായിരത്തോളം പേരാണ് ഇഖാമ നിയമലംഘനത്തിന് മാത്രം പിടിയിലായത്. തൊഴില്‍ നിയമലംഘനത്തിന് പിടിയിലായത് അറുപതിനായിരം പേര്‍. റിയാദ് ജിദ്ദ മക്ക മദീന എന്നിവിടങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി. നിയമ ലംഘകര്‍ക്ക് സൌകര്യം ചെയ്തുകൊടുത്തതിന് പിടിയിലായ 416 വിദേശികളില്‍ ചിലരെ പിഴയടപ്പിച്ച് വിട്ടയച്ചു. അതിര്‍ത്തി കടക്കാന് ശ്രമിച്ച 2073 പേരെ നേരത്തെ അറസ്റ്റ് ചെയ്ത് തിരിച്ചയച്ചിരുന്നു. നാല്‍പതിനായിരം വിദേശികളെ ഇതിനകം നാടുകടത്തിക്കഴിഞ്ഞു. എംബസികളുടെ സഹായത്തോടെയാണ് നടപടി. 16000 പേരുടെ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതില്‍ 1800 സ്ത്രീകളും പെടും. നാടുകടത്താന്‍ കാല്‍ലക്ഷം പേരുടെ യാത്രരേഖകള്‍ തയ്യാറായിക്കഴിഞ്ഞു. തൊഴില്‍‌ നിയമലംഘകര്‍ക്കായുള്ള പരിശോധന വരും ദിവസങ്ങളില്‍ ശക്തമാകും. ആഭ്യന്തര, പാസ്പോര്‍ട്ട്, മുനിസിപ്പാലിറ്റി, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയങ്ങള്‍ ഒന്നിച്ചാണ് പരിശോധന.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News