പുതിയ വ്യോമയാന നയം; പ്രതീക്ഷയോടെ പ്രവാസി മലയാളികള്‍
കേരള വിമാന കമ്പനിക്ക് മുന്നിലുള്ള ഓരോ തടസവും നീങ്ങുന്നത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ഗള്‍ഫിലെ പ്രവാസി മലയാളികളെയാണ്
കേരള വിമാന കമ്പനിക്ക് മുന്നിലുള്ള ഓരോ തടസവും നീങ്ങുന്നത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ഗള്‍ഫിലെ പ്രവാസി മലയാളികളെയാണ്. കേന്ദ്ര സര്‍ക്കാര്‍ വ്യോമയാന നയം പരിശോധിക്കുമെന്ന റിപ്പോര്‍ട്ട് ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കികാണുന്നത്.
ഗള്‍ഫില്‍ നിന്നും സംസ്ഥാനത്തിന്‍റെ സ്വന്തം വിമാനത്തില്‍ കുറഞ്ഞ ചിലവില്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് എയര്‍ കേരള പ്രഖ്യാപിച്ചത് മുതല്‍ സര്‍വ്വീസ് യാഥാര്‍ത്യമാവുന്നത് സ്വപനം കണ്ടിരിക്കുകയാണ് ഗള്‍ഫ് മലയാളികള്‍.
വിഷു ദിനത്തില്‍ എയര്‍ കേരള പറന്നുയരുമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ ട്രോളാക്കി പ്രവാസികള്‍ നിരവധി വിഷു ആഘോഷിച്ചതലല്ലാതെ നടപടികള്‍ എവിടെയുമെത്തില്ല. എണ്ണ വിലിയിടിവിന്‍റെ സാഹചര്യത്തില്‍ പോലും ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താന്‍ നിലവില്‍ വിമാന കന്പനികള്‍ സന്നദ്ധമല്ല. ഈ സാഹചര്യത്തില്‍ എയര്‍ കേരളക്കുള്ള ഓരോ അനുകൂല സാഹചര്യങ്ങളും പ്രവാസികള്‍ക്ക് ആഘോഷമാണ്.
അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വ്വീസ് നടത്തമെന്ന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തുമെന്ന വാര്‍ത്തയില്‍ വലിയ പ്രതീക്ഷയാണ് പ്രവാസികള്‍ക്കുള്ളത്. കുറഞ്ഞ ചിലവില്‍ വിമാന യാത്രക്ക് സൌകര്യമൊരുക്കാന്‍ പുതിയ സര്‍ക്കാര്‍ പെട്ടന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികള്‍. എയര് കേരള കമ്പനി രൂപീകരിച്ചാല്‍ അതില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധരായി നിരവസി പ്രവാസികള്‍ മുന്നോട്ട് വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി മറി കടന്ന് കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഇത് സഹായകമാകും.