സൗദിയില്‍ അത്യാഹിത ഘട്ടങ്ങളിലുണ്ടാവുന്ന ചികില്‍സക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍കൂട്ടിയുള്ള അനുമതി അനിവാര്യമല്ല

Update: 2018-02-04 08:37 GMT
Editor : Jaisy
സൗദിയില്‍ അത്യാഹിത ഘട്ടങ്ങളിലുണ്ടാവുന്ന ചികില്‍സക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍കൂട്ടിയുള്ള അനുമതി അനിവാര്യമല്ല
Advertising

എന്നാല്‍ ചികില്‍സ നല്‍കിയ സ്ഥാപനം 24 മണിക്കൂറിനകം ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിച്ചിരിക്കണം

സൗദിയില്‍ അത്യാഹിത ഘട്ടങ്ങളിലുണ്ടാവുന്ന ചികില്‍സക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍കൂട്ടിയുള്ള അനുമതി അനിവാര്യമല്ലെന്ന് കോ-ഓപറേറ്റീവ് ഇന്‍ഷുറന്‍സ് സഭ അറിയിച്ചു. എന്നാല്‍ ചികില്‍സ നല്‍കിയ സ്ഥാപനം 24 മണിക്കൂറിനകം ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിച്ചിരിക്കണം. അഞ്ച് ലക്ഷം റിയാല്‍വെരയുള്ള കവറേജ് ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കും.

Full View

ഇന്‍ഷുറന്‍സ് സഭ വക്താവ് യാസിര്‍ അല്‍മആരികാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്. മെഡിക്കല്‍ ഇന്‍ഷൂറന്‍സുള്ളവര്‍ക്ക് അത്യാഹിത ഘട്ടത്തില്‍ വരുന്ന ചികില്‍സക്ക് കമ്പനി അനുമതി അനിവാര്യമല്ല. അനുമതി കൂടാതെ തന്നെ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും രോഗികള്‍ക്ക് അത്യാഹിത ഘട്ടത്തില്‍ ആവശ്യമായ ചികില്‍സ നല്‍കേണ്ടതാണ്. ചികില്‍സക്ക് വേണ്ടി നിശ്ചിത സംഖ്യ കെട്ടിവെക്കണമെന്ന് ആവശ്യപ്പെടരുതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്‍ഷൂര്‍ സമയത്ത് കമ്പനി നിശ്ചയിച്ച നിശ്ചിത അനുപാതം സംഖ്യ നല്‍കാന്‍ രോഗി ബാധ്യസ്ഥനാണ്. വിവിധ സ്വഭാവത്തിലുള്ള അത്യാഹിത ഘട്ടങ്ങളിലെ ചികില്‍സയും വൈദ്യപരിശോധനയും തരണം ചെയ്യാനാണ് ഇന്‍ഷൂറന്‍സില്‍ അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള കവറേജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ചികില്‍സ ഇന്‍ഷുറന്‍സ് വേളയില്‍ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അവ ഏതവസരത്തിലും ലഭ്യമാവില്ല. ഇതില്‍ മിക്കതും സൗന്ദര്യവര്‍ധനക്കുള്ള ശസ്ത്രക്രിയകളോ വിറ്റാമിന്‍ മരുന്നുകളോ ആയിരിക്കുമെന്നും വക്താവ് വിശദീകരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News