ഒ.ഐ.സി.സി റിയാദില്‍ ഓണം പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു‌‌

Update: 2018-02-06 12:41 GMT
ഒ.ഐ.സി.സി റിയാദില്‍ ഓണം പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു‌‌
Advertising

വിവിധ കലാ സാംസ്കാരിക പരിപാടികളും ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.

Full View

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒ.ഐ.സി.സി റിയാദില്‍ ഓണം പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളും ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.

ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്സിറ്റ് 18ലെ സ്വാലഹിയ ഇസ്തിറാഹയില്‍ ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാട‌ികള്‍ക്ക് തുടക്കമായത്. വൈസ് പ്രസിഡന്‍റ് ഷംനാദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രസിഡന്‍റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, രഘുനാഥ് പറശ്ശിനികടവ്, സലിം കളക്കര, അബദുല്ല വല്ലാഞ്ചിറ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പുലികളിയായിരുന്നു പ്രധാന ആകര്‍ഷകം. ഓണപ്പാട്ടുകളുമായി നിരവധി ഗായകര്‍ വേദിയിലെത്തി. ബിന്ദു സാബു സംഘവും തിരുവാതിര അവതരിപ്പിച്ചു.
പരിപാടിയോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു.

Tags:    

Similar News