ഖത്തറില്‍ വേതന സംരക്ഷണ സംവിധാനം നടപ്പാക്കി

Update: 2018-02-09 15:13 GMT
Editor : admin
ഖത്തറില്‍ വേതന സംരക്ഷണ സംവിധാനം നടപ്പാക്കി
Advertising

ഖത്തറില്‍ വേതന സംരക്ഷണ സംവിധാനത്തിന് കീഴില്‍ രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികളും ഉള്‍പ്പെട്ടതായി തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജാഫലി അല്‍ നുഐമി അറിയിച്ചു

Full View

ഖത്തറില്‍ വേതന സംരക്ഷണ സംവിധാനത്തിന് കീഴില്‍ രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികളും ഉള്‍പ്പെട്ടതായി തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജാഫലി അല്‍ നുഐമി അറിയിച്ചു. തൊഴില്‍ നിയമ പരിഷ്‌കരണത്തിന്റെ ആദ്യ പടിയായാണ് വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കിയത്.

ഖത്തറിലെ മൊത്തം 17 ലക്ഷം തൊഴിലാളികളില്‍ 15 ലക്ഷം പേര്‍ക്കും ശമ്പളം ബാങ്ക് വഴിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും മാസാന്ത ശമ്പളം ഉറപ്പാക്കാനും കമ്പനികള്‍ ശമ്പളത്തില്‍ നിന്ന് അനധികൃതമായി തുക കുറക്കുന്നത് തടയുന്നതിനുമാണ് വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയത്. ഒരു വിദേശ തൊഴിലാളി പോലും പ്രതിമാസ ശമ്പളമില്ലാതെ രാജ്യം വിട്ടു പോകാതിരിക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. ഖത്തര്‍ ചേംബറില്‍ കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ മേഖലയിലെ കമ്പനി പ്രതിനിധികളുടെയും വ്യവസായ ഉടമകളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലാളികളുടെ വിസ നടപടികളിലുള്ള കാലതാമസവും വിസ റദ്ദാക്കലും സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വിസ നടപടികള്‍ ലഘൂകരിക്കുന്നതിനായി പുതിയ സംവിധാനം രൂപവല്‍കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയങ്ങളില്‍ ചേംബര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News