കുവൈത്തില്‍ തൊഴില്‍വകുപ്പ് കാര്യാലയങ്ങളില്‍ ജോലി സമയം വര്‍ധിപ്പിക്കാന്‍ നീക്കം
നിലവില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയുള്ള ഔദ്യോഗിക പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു മൂന്നു മണിവരെ ആക്കുന്നതിനാണ് ആലോചന നടക്കുന്നത്
കുവൈത്തില്‍ തൊഴില്‍വകുപ്പ് കാര്യാലയങ്ങളില്‍ ജോലി സമയം വര്‍ധിപ്പിക്കാന്‍ നീക്കം. നിലവില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയുള്ള ഔദ്യോഗിക പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു മൂന്നു മണിവരെ ആക്കുന്നതിനാണ് ആലോചന നടക്കുന്നത് . തിരക്ക് കൂടുതലുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഈവിനിംഗ് ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയില്‍ . മാന്‍പവര്‍ അതോറിറ്റി മേധാവി അബ്ദുല്ല അല്‍ മുതൗതിഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിസമാറ്റം, വിസ പുതുക്കല്‍, തൊഴില്‍ പെര്‍മിറ്റ് പോലുള്ള നടപടികള്‍ക്കായി നൂറുകണക്കിനുപേരാണ് ദിവസവും തൊഴില്‍വകുപ്പ് കാര്യാലയങ്ങളില്‍ എത്തുന്നത് . ഇടപാടുകാരുടെ ബാഹുല്യത്തോടൊപ്പം കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകളും കാരണം ആയിരക്കണക്കിന് അപേക്ഷകളാണ് പല ഓഫീസുകളിലും തീര്‍പ്പാവാതെ കെട്ടികടക്കുന്നത്. ജോലിയില്‍നിന്ന് അവധിയെടുത്ത് എത്തുന്നവരില്‍ പലര്‍ക്കും തിരക്ക് കാരണം ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്.ഇത് കണക്കിലെടുത്താണ് അധിക സമയം ഏര്‍പ്പെടുത്തുന്നതിന്റെ കുറിച്ച് മന്ത്രാലയം ആലോചിക്കുന്നതെന്നു അബ്ദുല്ല അല്‍ മുതൗതിഹ് പറഞ്ഞു . തിരക്ക് കൂടുതലുള്ള ഡിപ്പാര്‍ട്‌മെന്റുകളില്‍ സായാഹ്ന ജോലി ഏര്‍പ്പെടുത്താനും വകുപ്പ് മേധാവികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ആളുകളില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് ഔദ്യോഗിക സമയത്ത് ഇടപാടുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുക എന്ന രീതിയാകും സ്വീകരിക്കുക. തൊഴില്‍ വകുപ്പ് കാര്യാലയങ്ങളുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം വകുപ്പ് മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു.