കൊലക്കേസ്: സൌദിയില്‍ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി

Update: 2018-02-23 08:33 GMT
കൊലക്കേസ്: സൌദിയില്‍ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി
Advertising

കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അമീര്‍ തുര്‍ക്കി ബിന്‍ സഊദ് ബിന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍ കബീറിന്റെ വധശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് നടപ്പാക്കിയത്.

സൌദി അറേബ്യയില്‍ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി. കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അമീര്‍ തുര്‍ക്കി ബിന്‍ സഊദ് ബിന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍ കബീറിന്റെ വധശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് നടപ്പാക്കിയത്. റിയാദിലെ തുമാമ വില്ലേജില്‍ സൌദി പൌരനായ ആദില്‍ ബിന്‍ സുലൈമാനെ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയമാക്കിയത്. നഷ്ടപരിഹാരം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാവാത്ത സാഹര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ ഭരണകൂടം സന്നദ്ധമായത്. നീതിയും സുരക്ഷയും നടപ്പാക്കുന്നതിലുള്ള സല്‍മാന്‍ രാജാവിന്‍റെ താത്പര്യമാണ് ശിക്ഷ നടപ്പാക്കിയതിലൂടെ വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News