ഈദുല്‍ഫിത്വര്‍ അവധി ദിവസങ്ങളില്‍ ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തില്‍ മാറ്റം
അടുത്തമാസം മൂന്ന് മുതല്‍ ഒമ്പത് വരെ ആറ് ദിവസമാണ് ദുബൈ നഗരത്തില്‍ സൗജന്യപാര്‍ക്കിങ് അനുവദിക്കുക. എന്നാല്‍, ഫിഷ് മാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിംഗ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ ഇളവ് ബാധകമല്ല...
ഈദുല്‍ഫിത്വര്‍ അവധി ദിവസങ്ങളില്‍ ദുബൈയില്‍ മെട്രോയടക്കം പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തില്‍ മാറ്റമുണ്ടാകും. ആറ് ദിവസം നഗരത്തില്‍ സൗജന്യപാര്‍ക്കിങും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ മൂന്ന് മുതലാണ് പെരുന്നാള്‍ അവധി ആരംഭിക്കുക.
അടുത്തമാസം മൂന്ന് മുതല്‍ ഒമ്പത് വരെ ആറ് ദിവസമാണ് ദുബൈ നഗരത്തില്‍ സൗജന്യപാര്‍ക്കിങ് അനുവദിക്കുക. എന്നാല്‍, ഫിഷ് മാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിംഗ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ ഇളവ് ബാധകമല്ല. ജൂലൈ ഒമ്പതിന് ഫീസ് ഈടാക്കി തുടങ്ങും. ദുബൈ മെട്രോ റെഡ്‍ലൈനില്‍ ജൂലൈ അഞ്ച്, ഏഴ് തിയതികളില്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ അടുത്തദിവസം പുലര്‍ച്ചെ രണ്ട് വരെ സര്‍വീസ് നടത്തും.
ജൂലൈ ആറിന് പുലര്‍ച്ചെ 5.50 മുതല്‍ അടുത്തദിവസം പുലര്‍ച്ചെ രണ്ട് വരെ ഈ ലൈനില്‍ മെട്രോ സര്‍വീസുണ്ടാകും. ജൂലൈ എട്ടിന് രാവിലെ പത്ത് മുതല്‍ രാത്രി രണ്ട് വരെയാണ് സര്‍വീസ്. ഗ്രീന്‍ലൈനില്‍ ജൂലൈ അഞ്ചിനും ഏഴിനും പുലര്‍ച്ചെ 5.50 മുതല്‍ രാത്രി രണ്ട് വരെയാണ് സര്‍വീസ്. ജൂലൈ എട്ടിന് രാവിലെ പത്ത് മുതല്‍ രാത്രി രണ്ട് വരെ ഈ ലൈനില്‍ മെട്രോയുണ്ടാകും. രാവിലെ ആറര മുതല്‍ രാത്രി ഒന്ന്‍ വരെ ട്രാം സര്‍വീസുണ്ടാകും.
വെള്ളിയാഴ്ച ഇത് രാവിലെ ഒമ്പത് മുതല്‍ രാത്രി ഒന്ന് വരെയാണ്. ഗോള്‍ഡ് സൂഖ്, അല്‍ഗുബൈബ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് രാവിലെ അഞ്ചര മുതല്‍ രാത്രി 12 വരെയേ ബസ് സര്‍വീസുണ്ടാകുമെന്നും ആര്‍ടിഎ അറിയിച്ചു