വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം; മലയാളി നഴ്സുമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു

Update: 2018-02-28 13:35 GMT
Editor : Jaisy
വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം; മലയാളി നഴ്സുമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു
Advertising

എംബസ്സി ക്രിയാത്മകമായി ഇടപെട്ടാല്‍ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍

ദമ്മാമില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പിടിക്കപ്പെട്ട നഴ്സുമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. അഡ്വക്കെറ്റിനെ നിയമിച്ച് നിയമപരമായി ഇതിനെ നേരിടാനാണ് നഴ്സുമാര്‍ ഒരുങ്ങുന്നത്. എംബസ്സി ക്രിയാത്മകമായി ഇടപെട്ടാല്‍ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് മലയാളി നഴ്സുമാര്‍.

Full View

ദമ്മാമില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പിടിക്കപ്പെട്ട നഴ്സുമാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. അഡ്വക്കെറ്റിനെ നിയമിച്ച് നിയമപരമായി ഇതിനെ നേരിടാനാണ് നഴ്സുമാര്‍ ഒരുങ്ങുന്നത്. പരിശോധിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ പരിശോധന രീതിയില്‍ അപാകത ഉണ്ടെന്നാണ് നഴ്സുമാര്‍ ആരോപിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത അന്വേഷിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ അന്വേഷണ രീതിയില്‍ അപാകതകള്‍ ഉണ്ട് എന്നാണ് തെളിഞ്ഞു വരുന്നത്. ഇത് മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ നഴ്സുമാര്‍ എംബസ്സിയുടെ സഹായം തേടിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അറിയാതെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ നാട്ടിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയും എംബസ്സിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News