ഹലാ ക്രഡിറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സേവന നിരക്ക് ഉരീദു ഇരട്ടിയാക്കി

Update: 2018-03-04 14:46 GMT
Editor : admin
ഹലാ ക്രഡിറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സേവന നിരക്ക് ഉരീദു ഇരട്ടിയാക്കി
Advertising

നേരത്തെ 50 ദിര്‍ഹം ആയിരുന്നത് ഒരു റിയാലാക്കി മാറ്റി. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്.

Full View

ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദു, തങ്ങളുടെ 'ഹലാ' കെഡ്രിറ്റുകള്‍ മറ്റു ഉപഭോക്താക്കളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സേവന നിരക്ക് ഇരട്ടിയാക്കി. നേരത്തെ 50 ദിര്‍ഹം ആയിരുന്നത് ഒരു റിയാലാക്കി മാറ്റി. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്.

നേരത്തെ ക്യൂ ടെല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉരീദു പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് സേവന നിരക്കില്‍ വര്‍ധന വരുത്തുന്നത്‌ . ഗുണമേന്മയുള്ള സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനായാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നതെന്നാണ വിശദീകരണം . എന്നാല്‍, പുതുതായി തുടങ്ങിയ ഉരീദു ആപ്ളിക്കേഷനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം ക്രെഡിറ്റുകള്‍ റീ ചാര്‍ജ് ചെയ്യാവുന്നതാണെന്നും, ക്രെഡിറ്റ് ട്രാന്‍സ്ഫറിന്റെ ആവശ്യം വരുന്നില്ലന്നും കമ്പനി പറയുന്നു. 'ഹാല' പ്രീ പെയ്ഡ് ഉപഭോക്താക്കളെയാണ് ഇത് കാര്യമായി ബാധിക്കുക. പോസ്റ്റ് പെയ്ഡ് വരിക്കാരുടെ നിരക്കുകളിലെ വര്‍ധന ഈ വര്‍ഷാരംഭത്തില്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ദീര്‍ഘദൂര മൊബൈല്‍ കോളുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചിരുന്നത്. ഖത്തറിലെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ കണ്ടത്തെല്‍ പ്രകാരം രാജ്യത്തെ പ്രധാന ടെലികോം ഉപഭോക്താക്കളായ ഉരീദുവിന്റെയും വൊഡഫോണിന്റെയും ലാഭവിഹിതത്തില്‍ കുറവുണ്ടായതായും -ചെലവു കുറക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടികളുണ്ടായിരുന്നതായും പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News