സൌദിയില്‍ പട്രോളിങ് നടത്തുന്ന വാഹനങ്ങളിലും ക്യാമറകള്‍

Update: 2018-03-04 01:13 GMT
Editor : Jaisy
സൌദിയില്‍ പട്രോളിങ് നടത്തുന്ന വാഹനങ്ങളിലും ക്യാമറകള്‍
Advertising

അമിതവേഗതയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെയുള്ള ഡ്രൈവിങും തത്സമയം ക്യാമറ ഒപ്പിയെടുക്കും

പട്രോളിങ് നടത്തുന്ന വാഹനങ്ങളിലും സൌദി ട്രാഫിക് വിഭാഗം ക്യാമറകള്‍ സ്ഥാപിച്ചു. അമിതവേഗതയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെയുള്ള ഡ്രൈവിങും തത്സമയം ക്യാമറ ഒപ്പിയെടുക്കും. ക്യാമറയുള്ള ഭാഗങ്ങളില്‍ മാത്രം വേഗതകുറക്കുന്നവരുടെ തന്ത്രത്തിന് ഇതോടെ പിഴ വീഴും.

സൗദി നിരത്തുകളില്‍ പാട്രോളിങ് നടത്തുന്ന ട്രാഫിക് വിഭാഗത്തിന്റെ സാധാരണ വാഹനങ്ങളിലാണ് ക്യാമറകള്‍ ഘടിപ്പിച്ചത്. അമിതവേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിക്കല്‍ എന്നിവ ഇത്തരം ക്യാമറകള്‍ നിരീക്ഷിക്കുമെന്ന് ട്രാഫിക് ധേമാവി മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകളാണ് നേരത്തെ നിയമലംഘനം പിടിച്ചെടുത്തിരുന്നത്. പുതിയ രീതിയിതാണ്. ഓരോ റോഡിനും നിശ്ചയിച്ച വേഗം ട്രാഫിക് വിഭാഗത്തിന്റെ വാഹനത്തില്‍ സെറ്റ് ചെയ്യും. ശേഷം മുന്നിലൂടെയോ പിന്നിലൂടെയോ അമിതവേഗത്തില്‍ ഏത് വാഹനമെത്തിയാലും ഓട്ടോമാറ്റിക് ക്യാമറ പിടിക്കും.

ക്യാമറ കാണുമ്പോള്‍ വാഹനം സ്പീഡ് കുറച്ച് ജേതാക്കളാക്കുന്നവരെ കാത്തിരിക്കുന്നത് പിഴയാണ്. ഇനി അടുത്ത കാര്യം. ട്രാഫിക് ചിഹ്നങ്ങളൊന്നുമില്ലാത്ത വാഹനങ്ങളിലും ഈ സംവിധാനമായിട്ടുണ്ട്. അതിനാല്‍ സൌദിയില്‍ വാഹനമോടിക്കുമ്പോള്‍ ഇനി നിയമം കര്‍ശനമായി പാലിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം നല്ലൊരു തുക പിഴ ഇനത്തിലേക്ക് നീക്കി വെക്കേണ്ടി വരും. പട്രോളിതര വരുമാനത്തില്‍ ട്രാഫിക് നിയമലംഘനത്തിന് ചുമ ത്തുന്ന പിഴകള്‍ മുഖ്യപങ്കുവഹിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News