യൂറോപ്പിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്‍ററിന്‍റെ നിര്‍മ്മാണം ഫ്രാന്‍സില്‍ പൂര്‍ത്തിയായി

Update: 2018-03-06 22:39 GMT
Editor : admin
യൂറോപ്പിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്‍ററിന്‍റെ നിര്‍മ്മാണം ഫ്രാന്‍സില്‍ പൂര്‍ത്തിയായി
Advertising

ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍റ് ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ മിലോസില്‍ സ്ഥാപിച്ച അല്‍ നൂര്‍ സെന്‍റര്‍ ഇവിടങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്‍ററിന്‍റെ നിര്‍മ്മാണം ഫ്രാന്‍സില്‍ പൂര്‍ത്തിയായതായി ഖത്തര്‍ ചാരിറ്റി അധികൃതര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൈസ് ഇനീഷ്യേറ്റീവിന്റെ സഹായത്തോടെയാണ് ഖത്തര്‍ ചാരിറ്റി സെന്‍ററിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് .

ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍റ് ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ മിലോസില്‍ സ്ഥാപിച്ച അല്‍ നൂര്‍ സെന്‍റര്‍ ഇവിടങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ്. ഖത്തര്‍ ചാരിറ്റിയും ഘൈസ് ഇനീഷ്യേറ്റീവും ചേര്‍ന്ന് നിര്‍മ്മിച്ച സ്ഥാപനത്തിന്‍റെ നടത്തിപ്പ് ചിലവുകള്‍ കണ്ടെത്താനായി റമദാനില്‍ അല്‍ നൂര്‍ ഇനീഷ്യേറ്റീവ് എന്ന പദ്ധതിക്ക് രൂപം കൊടുത്ത് പ്രവര്‍ത്തിച്ചുവരികയാണ് ഖത്തര്‍ചാരിറ്റിയെന്ന് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു.

അടുത്ത റമദാനിന് മുന്നോടിയായി സ്ഥാപനം തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നത്. ഫ്രാന്‍സില്‍ നിന്നെത്തിയ ബിയോത്ത് ഒഗേലി, ഹിന്ദ് അല്‍ മുഹഫിദ്, ഖദീജ ഹല്‍ഫിയ തുടങ്ങിയവര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത യുകെയിലെ ഖത്തര്‍ചാരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ സലാഹ് അല്‍ ഹമ്മാദി ഖത്തരി വ്യവസായികളില്‍ നിന്നുള്ള പിന്തുണക്ക് നന്ദി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News