സന്ദർശന വിസയിലുള്ള സിറിയക്കാർക്കു മൂന്നു മാസത്തേക്കു വിസ നീട്ടി നല്‍കും

Update: 2018-03-07 16:15 GMT
Editor : Jaisy
സന്ദർശന വിസയിലുള്ള സിറിയക്കാർക്കു മൂന്നു മാസത്തേക്കു വിസ നീട്ടി നല്‍കും
Advertising

കാലാവധി തീർന്ന സന്ദർശക വിസയിലുള്ള സിറിയൻ വംശജർക്ക് മൂന്ന് മാസത്തേക്കാണ് വിസ പുതുക്കിക്കൊടുക്കുക

കുവൈത്തിൽ സന്ദർശന വിസയിൽ കഴിയുന്ന സിറിയക്കാർക്കു മൂന്നുമാസത്തേക്കു വിസ നീട്ടി നൽകും . സിറിയയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മാനുഷിക പരിഗണനയിലാണ് തീരുമാനമെന്നും മൂന്നുമാസം കഴിഞ്ഞാൽ അപ്പോഴത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും താമസകാര്യ വകുപ്പ് അറിയിച്ചു.

Full View

ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിന്റെ നിർദേശ പ്രകാരം ബുധനാഴ്ച മുതലാണ് സിറിയൻ പൗരന്മാർക്ക് സന്ദർശക വിസ പുതുക്കിക്കൊടുക്കുന്നതിനുള്ള നടപടികൾ താമസകാര്യ വിഭാഗം ആരംഭിച്ചത് . കാലാവധി തീർന്ന സന്ദർശക വിസയിലുള്ള സിറിയൻ വംശജർക്ക് മൂന്ന് മാസത്തേക്കാണ് വിസ പുതുക്കിക്കൊടുക്കുക. എക്സ്റ്റൻഷൻ കാലാവധിക്ക് ശേഷവും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകും . ആറ് ഗവർണറേറ്റുകളിലെയും റസിഡൻഷ്യൽ ഡിപ്പാർട്ടുമെൻറുകൾക്ക് ഇതിനുവേണ്ട നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര സംഘർഷം മൂലം നാട്ടിലേക്കു മടങ്ങാൻ സാധിക്കാത്ത 20,000 സിറിയൻ സന്ദർശകർ കുവൈത്തിലുണ്ടെന്നാണ് കണക്ക്. വിസ കാലാവധി തീർന്നവരും തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അനധികൃതതാമസത്തിനുള്ള പിഴയില്ലാതെ മൂന്നുമാസം കൂടി തുടരാൻ കഴിയുമെന്നതിനാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇവർക്ക് വലിയ ആശ്വാസമാണ് . അതേസമയം എക്റ്റെൻഷൻ കാലത്തു നിയമലംഘനങ്ങളിലോ കുറ്റകൃത്യങ്ങളിലോ ഏർപ്പെടുന്നവരെ നാടുകടത്തുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News