ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു

Update: 2018-03-07 17:17 GMT
Editor : Jaisy
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു
Advertising

ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ.കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപി ക്കാനൊരുങ്ങുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ.കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനെട്ട് വയസ്സിന് മുകളിലുള്ള ഖത്തറികള്‍ക്ക് പ്രവാസികള്‍ക്കുമായാണ് ഇ-ഗേറ്റ് സംവിധാനം നടപ്പാക്കിയത്. എന്നാല്‍ ഇ-ഗേറ്റ് അധികമാരും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

വിമാനത്താവളത്തിലെ എമിഗ്രേഷന്‍്ര നടപടികള്‍ സുഗമമാക്കാനും തിരിക്കു കുറക്കാനും ലക്ഷ്യമിട്ട് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പിലാക്കിയ ഇ ഗേറ്റ് സംവിധാനമാണ് ഇപ്പോള്‍ വിപുലീകരിക്കാനൊരുങ്ങുന്നത് . ജീവനക്കാരുടെ സഹായമില്ലാതെ സ്വയം പ്രവര്‍ത്തന യന്ത്രത്തിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇലക്ട്രോണിക് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരുന്നത് . ഇമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ രണ്ട് മിനിറ്റിനകം യാത്രാ നടപടികള്‍ ഇ-ഗേറ്റ് വഴി പൂര്‍ത്തിയാക്കാന്‍ കഴിയും. കൂടുതല്‍ യാത്ര ചെയ്യുന്ന നിരവധി താമസക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പേജുകള്‍ സംരക്ഷിക്കാനും കഴിയും. പാസ്‌പോര്‍ട്ടില്‍ യാത്രാ സ്റ്റാമ്പുകള്‍ പതിപ്പിക്കാതെ തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇ-ഗേറ്റ് സഹായമാകും. എന്നാല്‍ ഇ-ഗേറ്റ് അധികമാരും ഉപയോഗിക്കുന്നില്ലെന്ന വിമാനത്താവള പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ.കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിലവിലുള്ളതിനേക്കാള്‍ ഇരട്ടി ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനായി മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി.

(ഫോട്ടോക്ക് കടപ്പാട്: ഗൂഗിള്‍)

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News