ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയുമായി യു.എ.ഇ
ഫൈവ് ജി മൊബൈല്‍ സേവനത്തിന് മുന്നൊരുക്കം ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ ഇന്റര്‍നെറ്റ് വേഗം വര്‍ധിപ്പിക്കുന്നതിനും ഇന്റര്‍നെറ്റ് സേവന നിരക്ക് കുറക്കാനും ലക്ഷ്യമിട്ടാണ് കൂടുതല്‍ സമുദ്രാന്തര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതെന്ന് കേബിള്‍ ശൃംഖല കൈകാര്യം ചെയ്യുന്ന ഇ- മറൈന്‍ കമ്പനി വ്യക്തമാക്കി
ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എ.ഇ കൂടുതല്‍ സമുദ്രാന്തര്‍കേബിള്‍ ശൃംഖല സ്ഥാപിക്കുന്നു. രാജ്യത്ത് ഫൈവ് ജി മൊബൈല്‍ സേവനം ആരംഭിക്കാനുള്ള മുന്നൊരുക്കത്തിന്റെ കൂടി ഭാഗമായാണ് നടപടി.
ഫൈവ് ജി മൊബൈല്‍ സേവനത്തിന് മുന്നൊരുക്കം ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ ഇന്റര്‍നെറ്റ് വേഗം വര്‍ധിപ്പിക്കുന്നതിനും ഇന്റര്‍നെറ്റ് സേവന നിരക്ക് കുറക്കാനും ലക്ഷ്യമിട്ടാണ് കൂടുതല്‍ സമുദ്രാന്തര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതെന്ന് കേബിള്‍ ശൃംഖല കൈകാര്യം ചെയ്യുന്ന ഇ- മറൈന്‍ കമ്പനി വ്യക്തമാക്കി. ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ ഉടമസ്ഥതയിലെ കമ്പനിയാണ് ഇ മറൈന്‍. ഈവര്‍ഷം മാത്രം നാല് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യൂറോപ്പ് മുതല്‍ ഫാര്‍ഈസ്റ്റ് രാജ്യങ്ങള്‍ വരെ നീളുന്ന ശൃംഖലകളാണ് സ്ഥാപിക്കുന്നത്. ഇത്തിസലാത്തിന് പുറമെ ടെലികോം കമ്പനിയായ ഡൂ വും സബ്മറൈന്‍ കേബിള്‍ രംഗത്ത് കൂടുതല്‍ നിക്ഷേപത്തിന് തയാറെടുക്കുകയാണ്. പത്ത് വര്‍ഷത്തിനകം ഇപ്പോഴുള്ള ബാന്‍ഡ് വിഡ്ത്ത് ശേഷി നാലിരട്ടി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തങ്ങളെയും അട്ടിമറി ശ്രമങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന വിധം സുരക്ഷയോടെയാണ് സമുദ്രാന്തര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുക.