അല്‍അഹ്‍ലി ക്ലബ് നേടുന്ന ഓരോ ഗോളും ഇനി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംഭാവന
മേഴസ്ഡെസ് ബെന്‍സ് വാഹനങ്ങളുടെ വിതരണക്കാരായ ഗര്‍ഗാഷ് എന്റര്‍പ്രൈസസാണ് പദ്ധതി പ്രഖ്യാപിച്ചത്
യുഎഇയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബായ അല്‍അഹ്‍ലി ക്ലബ് നേടുന്ന ഓരോ ഗോളും ഇനി രാജ്യത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംഭാവനയായി മാറും. മേഴസ്ഡെസ് ബെന്‍സ് വാഹനങ്ങളുടെ വിതരണക്കാരായ ഗര്‍ഗാഷ് എന്റര്‍പ്രൈസസാണ് പദ്ധതി പ്രഖ്യാപിച്ചത്.
അടുത്ത സീസണില്‍ അല്‍ അഹ്‍ലി ക്ലബിലെ കളിക്കാര്‍ നേടുന്ന ഓരോ ഗോളിനും ആയിരം ദിര്‍ഹം വീതമാണ് ദുബൈയിലെ റാശിദ് സെന്റര്‍ ഫോര്‍ ഡിസേബിള്‍ഡിസിന് സംഭാവനയായി ലഭിക്കുക. സ്കോര്‍ ഫോര്‍ ചാരിറ്റി എന്ന് പേരിട്ട പദ്ധതി ഗര്‍ഗാഷ് എന്റര്‍പ്രൈസസ് ബോര്‍ഡംഗം ഷിഹാബ് ഗര്‍ഗാഷാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ പ്രഖ്യാപന ചടങ്ങിന് മാറ്റ് കൂട്ടി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ദുബൈയിലെ റാശിദ് സെന്റര്‍ ഫോര്‍ ഡിസേബിള്‍ഡ്. ചടങ്ങിനെത്തിയ മുഖ്യാതിഥികള്‍ കേന്ദ്രത്തിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. സംവിധാനങ്ങള്‍ നോക്കി കണ്ടു. സെന്റര്‍ സിഇഒ മറിയം ഉസ്മാന്‍, അഹ്‍ലി ക്ലബ് സിഇഒ ഉബൈദ് സഈദ് എന്നിവരും പങ്കെടുത്തു.