മതസാഹോദര്യത്തിന്റെ മാറ്റ് വിളിച്ചോതി ഷാര്‍ജയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇഫ്താര്‍ വിരുന്ന്

Update: 2018-03-17 23:57 GMT
മതസാഹോദര്യത്തിന്റെ മാറ്റ് വിളിച്ചോതി ഷാര്‍ജയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇഫ്താര്‍ വിരുന്ന്
Advertising

ഷാര്‍ജ സെന്റ്. മൈക്കിള്‍സ് കാത്തലിക് ചര്‍ച്ചിലെ പാരിഷ് ഹാളില്‍ ജാതിമത ഭേദമന്യേ ഒത്തുകൂടിയവര്‍ തൊട്ടടുത്ത മസ്ജിദിലെ മഗ്‍രിബ് ബാങ്കിനായി കാതോര്‍ത്തു.

Full View

ഗള്‍ഫിലെ മതസാഹോദര്യത്തിന്റെ മാറ്റ് വിളിച്ചോതി ഷാര്‍ജയിലെ ക്രിസ്ത്യന്‍ ദേവാലയം ഇഫ്താര്‍ വിരുന്നൊരുക്കി. ഷാര്‍ജയിലെ അറബ് പ്രമുഖരടക്കം നിരവധി പേരാണ് ചര്‍ച്ച് അങ്കണത്തില്‍ നോമ്പുതുറക്കാന്‍ എത്തിയത്. ഷാര്‍ജ സെന്റ്. മൈക്കിള്‍സ് കാത്തലിക് ചര്‍ച്ചിലെ പാരിഷ് ഹാളില്‍ ജാതിമത ഭേദമന്യേ ഒത്തുകൂടിയവര്‍ തൊട്ടടുത്ത മസ്ജിദിലെ മഗ്‍രിബ് ബാങ്കിനായി കാതോര്‍ത്തു. റമദാന്‍ എങ്ങനെ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും കാലമായി മാറണമെന്ന് വൈദികര്‍ സദസിനോട് സംവദിച്ചു. കാരുണ്യം അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് എത്തണമെന്ന മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു നോന്പുതുറ ഒരുക്കിയത്.

വിവിധഭാഷക്കാരായ തൊഴിലാളികള്‍ മുതല്‍ ഷാര്‍ജ ഭരണരംഗത്തെ പ്രമുഖര്‍ വരെ പള്ളിയങ്കണത്തില്‍ നോമ്പുതുറക്കാനുണ്ടായിരുന്നു. പാരിഷ് പ്രീസ്റ്റ് ഫാദര്‍ വര്‍ഗീസ് ചെന്‌പോളി, പള്ളിയിലെ അറബ് വൈദികന്‍ ഫാദര്‍ വിസാം, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News