ആഗോള വിപണിയില്‍ എണ്ണവില കൂടി

Update: 2018-03-19 06:01 GMT
Editor : Subin
ആഗോള വിപണിയില്‍ എണ്ണവില കൂടി
Advertising

വെള്ളിയാഴ്ച ബാരലിന് അറുപത് എന്ന നിരക്കിലാണ് എണ്ണ വില വില്‍പന. രണ്ട് വര്‍ഷത്തിനിടെയിലെ ഏറ്റവും കൂടിയ നിരക്കാണിത്...

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ കൂടി. വെള്ളിയാഴ്ച ബാരലിന് അറുപത് എന്ന നിരക്കിലാണ് എണ്ണ വില വില്‍പന. രണ്ട് വര്‍ഷത്തിനിടെയിലെ ഏറ്റവും കൂടിയ നിരക്കാണിത്. തകര്‍ച്ചയില്‍ നിന്ന് എണ്ണവില കരകയറുന്നുവെന്ന സൂചന കൂടിയാണിത്.

ഇന്ത്യ, ചൈന എണ്ണ കമ്പനികളുടെ എണ്ണ ഇറക്കുമതി കുത്തനെ കൂടിയതാണ് വിലകൂടാന്‍ പ്രധാന കാരണം. ആറുമാസത്തിനിടെ 4.83 മില്യണ്‍ ബാരല്‍ അസംസ്കൃത എണ്ണയാണ് ഈ രാജ്യങ്ങള്‍ ഇറക്കിയത്. ഇതോടെ ഒപെക് രാജ്യങ്ങളുടെ കയറ്റുമതിയില്‍ 12 ശതമാനം വര്‍ധനവുണ്ടായി. എണ്ണ ഉത്പാദനം കുത്തനെ കുറക്കാന്‍ ഉത്പാജന രാജ്യങ്ങള്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം എണ്ണ വില 57ലെത്തിയിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ വില ബാരലിന് അറുപത് ഡോളറിലെത്തുമെന്നായിരുന്നു സൂചന. ഇത് മറികടന്നാണ് വില ഞൊടിയിടയില്‍ കൂടിയത്. ഈ നില തുടര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം എണ്ണ വില 70ലേക്കെത്തുമെന്നാണ് സൂചന. 2015ല്‍ എണ്ണവില ബാരലിന് 27 ഡോളര്‍ എന്ന നിലയിലെത്തി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍മാന്ദ്യത്തിലായതോടെ ഉത്പാദന നിയന്ത്രണത്തിലായി എണ്ണയുത്പാദക രാജ്യങ്ങള്‍. വിലയേറുന്നതോടെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കരകയറുമെന്നാണ് സൂചന.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News