വിസ നിയന്ത്രണത്തിന്റെ കാലാവധി ആറുമാസത്തേക്ക്​ കൂടി നീട്ടിയതായി ഒമാന്‍

Update: 2018-03-20 20:35 GMT
Editor : Jaisy
വിസ നിയന്ത്രണത്തിന്റെ കാലാവധി ആറുമാസത്തേക്ക്​ കൂടി നീട്ടിയതായി ഒമാന്‍
Advertising

2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ്​ താൽക്കാലിക വിസാ നിരോധം പ്രാബല്യത്തിൽ വന്നത്​

Full View

ഒമാനിൽ വിവിധ തസ്തികകളിലായി ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണത്തിന്റെ കാലാവധി ആറുമാസത്തേക്ക്​ കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ്​ താൽക്കാലിക വിസാ നിരോധം പ്രാബല്യത്തിൽ വന്നത്​. കാലാവധി കഴിയുമ്പോൾ വീണ്ടും നിരോധം പുതുക്കുകയാണ് അധികൃതർ ചെയ്യുന്നത്.

സെയിൽസ്​ പെഴ്​സൺ/മാർക്കറ്റിങ് പെഴ്​സൺ​, ഒട്ടക പരിപാലനം, കാർ​െപൻററി വർക്ക്​ഷോപ്പ്​​, അലൂമിനിയം വർക് ഷോപ്, മെറ്റൽ വർക് ഷോപ്, ബ്രിക്സ്​ ഫാക്ടറി, നിർമാണം ശുചീകരണ തൊഴിലാളി എന്നീ മേഖലകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധമാണ്​ നീട്ടിയത്​. ഇവയിൽ ചില തസ്തികകളിൽ ജൂൺ ആദ്യം മുതൽ നിരോധം പ്രാബല്യത്തിൽ വന്നു. ചില തസ്​തികകളിൽ ജൂലൈ ഒന്നുമുതലുമാണ്​ നിരോധം പ്രാബല്യത്തിൽ വരുക. . അതിനാൽ സമീപ ഭാവിയിൽ ഇവയുടെ നിയന്ത്രണം നീക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഈ വിസകളിൽ ജോലി ചെയ്യുന്നവർക്ക്​ നിരോധം ബാധകമല്ല. എക്സലന്റ്​ഗ്രേഡ്​ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും കൺസൾട്ടൻസികൾക്കും സർക്കാർ പദ്ധതികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ചെറുകിട ഇടത്തരം വ്യവസായ, വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഈ വിസാ നിയന്ത്രണം ബാധകമല്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News