കുവൈത്തില്‍ പൊതുസ്ഥലങ്ങളിലെ പുകവലി തടയാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന് ആവശ്യം

Update: 2018-03-23 09:08 GMT
കുവൈത്തില്‍ പൊതുസ്ഥലങ്ങളിലെ പുകവലി തടയാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന് ആവശ്യം
Advertising

പരിസ്ഥിതി വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ കമ്മിറ്റി അംഗമായ വലീദ് തബ്തബാഇ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്

Full View

കുവൈത്തിൽ പൊതുസ്ഥലങ്ങളിലെ പുകവലി തടയാൻ ശക്തമായ നിയമനിർമാണം വേണമെന്ന് പാർലമെൻറ് മോറൽ കമ്മിറ്റി . പരിസ്ഥിതി വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ കമ്മിറ്റി അംഗമായ വലീദ് തബ്തബാഇ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാർലമെന്ററി മോറൽ കമ്മിറ്റി, ആരോഗ്യമന്ത്രാലയം , വാണിജ്യമന്ത്രാലയം , ആഭ്യന്തര മന്ത്രാലയം എന്നിവയിലെ പ്രതിനിധികളും പരിസ്ഥിതി വകുപ്പു ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത് . സ്ഥലത്തു പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും പുകവലിക്കാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നിയമത്തിലെ വ്യവസ്ഥകൾ അപര്യാപതമാണ് . തന്നെ ശക്തമായ നിയമ നിർമാണം ഇക്കാര്യത്തിൽ ഉടൻ ഉണ്ടാകേണ്ടതുണ്ട് . മുൻസിപ്പൽ കൗൺസിൽ ആണ് മുൻകൈ എടുക്കേണ്ടതെന്നും വലീദ് തബ്തബാഇ പറഞ്ഞു . പുകവലിക്കുന്നതിന് പ്രത്യേക ഇടങ്ങൾ സജ്ജീകരിക്കുമെന്ന് ധാരണപത്രത്തിൽ ഒപ്പുവെച്ച രാജ്യമാണ് കുവൈത്ത്. രാജ്യത്തെ മഖ്ഹകളുടെയും ഷീഷ കേന്ദ്രങ്ങളുടെയും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് നിയമപ്രകാരം വിമാനത്താവളം, പാർക്കുകൾ, ആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുഗതാഗത വാഹനങ്ങൾ ഷോപ്പിംഗ്‌ മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് നിലവിൽ പരിസ്ഥിതി നിയമലംഘനമായാണ് കണക്കാക്കുന്നത് . നിയമം ലംഘിക്കുന്നവർക്ക് 100 ദിനാർ വരെ പിഴ ചുമത്താൻ പരിസ്ഥിതി പൊലീസിന് അധികാരമുണ്ട് . എന്നാൽ പുകവലി ശീലം ഇല്ലാതാക്കാൻ ഈ നിയമം അപര്യാപ്തമാണെന്നാണ് പാർലമെന്റ് സമിതിയുടെ വിലയിരുത്തൽ.

Tags:    

Similar News