ഒമാനിലെ സ്വദേശികൾക്ക് തൊഴിലവസരങ്ങള്‍; നടപടികൾക്ക്​ ഈ മാസം മുതൽ തുടക്കം

Update: 2018-03-24 09:24 GMT
Editor : Jaisy
ഒമാനിലെ സ്വദേശികൾക്ക് തൊഴിലവസരങ്ങള്‍; നടപടികൾക്ക്​ ഈ മാസം മുതൽ തുടക്കം
Advertising

കഴിഞ്ഞ ഒക്ടോബറിലാണ്​ മന്ത്രിസഭാ കൗൺസിൽ 25000 തൊഴിലവസരങ്ങൾ ഡിസംബർ മുതൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്

ഒമാനിലെ സ്വദേശികൾക്ക്​ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി 25000 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക്​ ഈ മാസം മുതൽ തുടക്കമാകും. കഴിഞ്ഞ ഒക്ടോബറിലാണ്​ മന്ത്രിസഭാ കൗൺസിൽ 25000 തൊഴിലവസരങ്ങൾ ഡിസംബർ മുതൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്​. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദേശ റിക്രൂട്ട്മെന്റുകളിൽ നിയന്ത്രണം വരുകയും ചെയ്യും.

Full View

മന്ത്രിസഭാ കൗൺസിലിന്റെ ചരിത്ര പ്രധാനമായ തീരുമാനം നടപ്പിലാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിക്രൂട്ട്മെന്റ്​ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മസ്കത്തിൽ മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച്​ സംസാരിക്കവേ മാനവ വിഭവശേഷി മന്ത്രി അബ്ദുള്ള ബിൻ നാസർ അൽ ബക്രി പറഞ്ഞു. സർക്കാർ തീരുമാനം നടപ്പിലാക്കാൻ സ്വകാര്യ, സർക്കാർ ഉടമസ്​ഥതയിലുള്ള സ്​ഥാപനങ്ങൾ മികച്ച പിന്തുണയാണ്​ വാഗ്ദാനം ചെയ്തതെന്ന്​ മന്ത്രി പറഞ്ഞു. ആവശ്യമുള്ളതിലുമധികം തൊഴിൽ വാഗ്ദാനങ്ങൾ ലഭ്യമാണ്​. തീരുമാനം കാര്യക്ഷമമായി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി സമ്പദ്​ഘടനയുടെ വിവിധ മേഖലകളുടെ തലവൻമാരുമായി ചർച്ചകൾ നടത്തിവരുകയാണ്​. യോഗ്യതയും മാനദണ്ഡങ്ങളും ഒത്തുചേരുന്ന സ്വദേശി തൊഴിലന്വേഷകൻ ഉണ്ടെങ്കിൽ ആ തസ്തികയിലേക്ക്​ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്​ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒഴിവ്​ നികത്താൻ വേണ്ട സ്വദേശികൾ ഇല്ലെങ്കിൽ മാത്രമാകും വിദേശികളെ ജോലിക്കെടുക്കാൻ അനുവദിക്കുകയുള്ളൂ. സ്വദേശികൾക്ക്​ തൊഴിൽ നൽകുന്നതിന്​ സ്ഥാപനങ്ങൾ മുന്നോട്ടുവരണം. ബിരുദധാരികളെ തൊഴിലിന്​ ​പറ്റാത്തവരെന്ന്​ പറഞ്ഞ്​ തള്ളിക്കളയരുത്​. അവരെ മതിയായ പരിശീലനത്തിലൂടെ ആ തസ്തികയിലേക്ക്​ യോഗ്യരാക്കാൻ സ്ഥാപനങ്ങൾ തയാറാകണം മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News