മക്കയില്‍ സംസം കിണര്‍ സംരക്ഷണ പദ്ധതി പുരോഗമിക്കുന്നു

Update: 2018-03-31 09:34 GMT
Editor : Jaisy
മക്കയില്‍ സംസം കിണര്‍ സംരക്ഷണ പദ്ധതി പുരോഗമിക്കുന്നു
Advertising

ഈ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ഒന്നു രണ്ടും നിലകള്‍ ത്വവാഫിന് ഉപയോഗപ്പെടുത്തണമെന്നും ഇരു ഹറം മേല്‍ നോട്ട അതോറിറ്റി നിര്‍ദ്ദേശിച്ചു

മക്കയില്‍ സംസം കിണര്‍ സംരക്ഷണ പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി മതാഫില്‍ സൌകര്യങ്ങള്‍ പരിമിതപ്പെടുത്തി. ഈ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ഒന്നു രണ്ടും നിലകള്‍ ത്വവാഫിന് ഉപയോഗപ്പെടുത്തണമെന്നും ഇരു ഹറം മേല്‍ നോട്ട അതോറിറ്റി നിര്‍ദ്ദേശിച്ചു.

സംസം കിണറിന്റെ ചുറ്റഭാഗവും മലിനീകരണ വിരുദ്ധ, അണുനശീകരണ പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതിനായി മതാഫിന്റെ ചില ഭാഗങ്ങള്‍ അടച്ചിടേണ്ടി വന്നിട്ടുണ്ട്. കിങ് ഫഹദ് കവാടം പ്രവേശിച്ച് ഇലക്ട്രോണിക് കോണി വഴിയാണ് മതാഫിലേക്ക് പ്രവേശിക്കാനാവുക. എന്നാല്‍ തീര്‍ഥാടകരും സന്ദര്‍ശകരം കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ മുകളിലെ നിലയിലെ തവാഫിനുള്ള ലൈനുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഒന്നും രണ്ടും നിലകളില്‍ തവാഫിന് പ്രത്യേക ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസം കിണര്‍ സംരക്ഷണ പദ്ധതി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 20 ശതമാനം ജോലി പൂര്‍ത്തീകരിക്കാനായിട്ടുണ്ട്. അടുത്ത റമദാന് മുമ്പായി പദ്ധതി പൂര്‍ത്തീകരിച്ച് മതാഫ് പൂര്‍വസ്ഥിതിയില്‍ തുറന്നുകൊടുക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News