കുവൈത്തിൽ ആശ്രിതവിസ ഭാര്യക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് പുനഃപരിശോധിച്ചേക്കും

Update: 2018-04-03 08:35 GMT
Editor : ദര്‍ശന | Ubaid : ദര്‍ശന
കുവൈത്തിൽ ആശ്രിതവിസ ഭാര്യക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് പുനഃപരിശോധിച്ചേക്കും
Advertising

ആശ്രിതഗണത്തിൽ നിന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും ഒഴിവാക്കി ബുധനാഴ്ചയാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയത്.

കുവൈത്തിൽ ആശ്രിതവിസ ഭാര്യക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുനഃപരിശോധിച്ചേക്കും. പാർലിമെന്റ് അംഗങ്ങളിൽ നിന്നുൾപ്പെടെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പുനഃപരിശോധിക്കാൻ അധികൃതർ നീക്കം തുടങ്ങിയത്. ആശ്രിതഗണത്തിൽ നിന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും ഒഴിവാക്കി ബുധനാഴ്ചയാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവിൽ ചെറിയ തോതിൽ ഭേദഗതി വരുത്താനാണ് അധികൃതരുടെ തീരുമാനം. നേരത്തെ പ്രഖ്യാപിച്ചത് പോലെ ആശ്രിത വിസയിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടൻ നാടുകടത്തില്ല. നിലവിൽ ആശ്രിത വിസയിലുള്ളവരുടെ

തരംതിരിച്ചുള്ള കൃത്യമായ എണ്ണം ശേഖരിച്ച്​ ഇവരിൽ ഏറ്റവും അർഹരായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നിബന്ധനകളോടെ വിസ നീട്ടിനൽകാനും. നിബന്ധനകൾ പൂർത്തിയാക്കാത്തവർക്ക് രാജ്യം വിടാൻ സമയം അനുവദിക്കാനുമാണ് സാധ്യത. ആരോഗ്യ ഇൻഷുറൻസ് ഈടാക്കി കൊണ്ടു മാതാപിതാക്കൾക്ക് പുതുതായി ആശ്രിത വിസ അനുവദിക്കുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട് അതിനിടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്രിതഗണത്തിൽ നിന്ന് ഒഴിവാക്കിയ തീരുമാനം മനുഷ്യത്വപരമല്ലെന്നു പാർലിമെന്റ് അംഗം ഡോ വലീദ് തബ്തബാഇ അഭിപ്രായപ്പെട്ടു എന്നാൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്​ഥാനത്തിലുള്ളതാണ് ഉത്തരവെന്നു ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

Writer - ദര്‍ശന

Writer

Editor - ദര്‍ശന

Writer

Ubaid - ദര്‍ശന

Writer

Similar News