ഖത്തറിന്റെ കുതിപ്പിനെ തടയാന്‍ ഉപരോധ രാജ്യങ്ങള്‍ക്കാവില്ലെന്ന് അമീര്‍
രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കാന്‍ അമീര്‍ ശൂറാ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി
ഖത്തറിന്റെ കുതിപ്പിനെ തടയാന്‍ ഉപരോധ രാജ്യങ്ങള്‍ക്കാവില്ലെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കാന്‍ അമീര്‍ ശൂറാ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. 46 ാമത് ശൂറാകൗണ്‍സില്‍ യോഗത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ നിലപാട് അഞ്ച് മാസത്തിലധികമായി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ശൂറാ കൗണ്‍സിലുമുമ്പാകെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത് . പുതുതായി നലവില്‍ വന്ന 46 ാമത് മജ്‌ലിസ് ശൂറാ യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം .നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചക്കാവശ്യമായ ഏഴിന നിര്‍ദ്ദേശങ്ങളാണ് അമീര്‍ പുറപ്പെടുവിച്ചത് .
രാജ്യത്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടന്ന് വരികയാണ്. ഇതിനെതിരില്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും ഉപരോധ രാജ്യങ്ങള്‍ക്ക് വിജയിക്കാനാകില്ലെന്നും അമീര്‍ വ്യക്തമാക്കി.രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങളെ അടിമറിക്കാനാണ് ഉപരോധ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നൂവെന്ന് പറഞ്ഞാല്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കില്ല. കാരണം രാജ്യാന്തര തലത്തില്‍ ഭീകര വിരുദ്ധ വേദികളില്ളെല്ലം ഖത്തര്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട് . ആത്മനിയന്ത്രണവും പരസ്പര ബഹുമാനവും രാജ്യത്തിന്റെ മാതൃക അഹങ്കാരത്തിനും വിവാദങ്ങള്‍ക്കും അതീതമായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അമീര്‍ വ്യക്തമാക്കി.