ഉയിര്‍പ്പിന്‍റെ സ്മരണയില്‍ പ്രവാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു
യേശു ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി പ്രവാസികളും ഈസ്റ്റർ ആഘോഷിച്ചു.
യേശു ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി പ്രവാസികളും ഈസ്റ്റർ ആഘോഷിച്ചു. കുവൈത്തിൽ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടന്ന കുർബാനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി. നാട്ടിൽ നടക്കുന്ന പതിരാകുർബാനയിൽ നിന്ന് വ്യത്യസ്തമായി മിക്ക ദേവാലയങ്ങളിലും ഇന്നലെ വൈകുന്നേരത്തോടെ തന്നെ ശുശ്രൂഷകൾ ആരംഭിച്ചിരുന്നു.
50 ദിവസത്തെ വ്രത ശുദ്ധിയോടയൂം പ്രാര്‍ഥനകളോടെയും ആണ് വിശ്വാസികൾ ഈസ്റ്ററിനെ വരവേറ്റത്. കുവൈത്തിലെ മലങ്കര കാത്തലിക് കൂട്ടായ്മയായ മലങ്കര റൈറ്റ് മൂവ്മെന്റ് കുവൈറ്റ് സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ സംഘടിപ്പിച്ച ഈസ്റ്റർ ശുശ്രൂഷക്ക് ഫാദർ ബിനോയ് കൊച്ചു കരിക്കത്തിൽ കാർമികത്വം വഹിച്ചു. ഉയർപ്പു തിരുനാൾ പ്രദക്ഷിണ റാലിയിൽ അനേകം വിശ്വാസികൾ പങ്കാളികളായി. കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‍സ് ഇടവകയിൽ വലിയ നോമ്പിന്റെ പൂരത്തീകരണത്തോടനുബന്ധിച്ചു നടന്ന ശുശ്രൂഷയിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാന സ്വീകരിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊരിയതിലെ താല്ക്കാലിക ദേവാലയത്തിൽ നടന്ന ഈസ്റെർ ശുശ്രൂഷകൾക്ക് റെവ .ഫാ ഫിലിപ് തരകൻ തേവലക്കര ഫാ. സഞ്ജു ജോൺ എന്നിവർ നേതൃത്വം നല്കി.