നോട്ടു നിരോധം തകർത്തെറിഞ്ഞ സ്വപ്നങ്ങളുമായി പ്രവാസത്തിലേക്ക് മടങ്ങേണ്ടി വന്ന ഹൈദരാലി

Update: 2018-04-07 02:45 GMT
Editor : Jaisy
Advertising

15 വർഷത്തെ പ്രവാസ ജീവിതത്തിന്​ ശേഷം 2016 ജൂൺ മാസത്തിലാണ്​ വിസ കാൻസൽ ചെയ്ത്​ ഹൈദരാലി നാട്ടിലേക്ക്​ മടങ്ങിയത്

നോട്ടു നിരോധം തകർത്തെറിഞ്ഞ സ്വപ്നങ്ങളുമായി വീണ്ടും പ്രവാസ ജീവിതത്തിലേക്ക്​ മടങ്ങേണ്ടി വന്നയാളാണ്​ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഹൈദരാലി സീരകത്ത്​. 15 വർഷത്തെ പ്രവാസ ജീവിതത്തിന്​ ശേഷം 2016 ജൂൺ മാസത്തിലാണ്​ വിസ കാൻസൽ ചെയ്ത്​ ഹൈദരാലി നാട്ടിലേക്ക്​ മടങ്ങിയത്​.

കുടുംബത്തോടൊപ്പം കഴിയാമെന്ന ആഗ്രഹത്തിൽ നാട്ടിലേക്ക്​ മടങ്ങിയ ഇദ്ദേഹത്തിന്റെ മനസിൽ ഏതാനും ബിസിനസ്​ ​ഐഡിയകളും ഉണ്ടായിരുന്നു. സുഹൃത്തുമൊത്ത്​ ഡിഷ്​ ടി.വി ബിസനസ്​ മേഖലയിലാണ്​ ആദ്യം കൈവെച്ചത്​. പല വിധ കാരണങ്ങളാൽ ഇത്​ നഷ്ടമായി. റെഡിമെയ്ഡ് വസ്ത്ര വ്യാപാരത്തിലേക്ക്​ തിരിയാനായിരുന്നു അടുത്ത ആലോചന. അടുത്ത സുഹൃത്തുക്കൾക്കൊപ്പം പങ്കാളിത്തത്തിൽ കച്ചവടം ആരംഭിക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയപ്പോഴാണ്​ .

സ്ഥിതിഗതികൾ ശരിയാകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ കാത്തിരിപ്പ്​ മാസങ്ങളിലേക്ക്​ നീങ്ങിയപ്പോൾ മനസ്​ മടുത്തു. പിന്നീട്​ പ്രവാസത്തിലേക്ക്​ തിരിച്ചുവരുന്നതിനെ കുറിച്ച ആലോചനയായി. ശ്രമങ്ങൾക്കൊടുവിൽ 2017 മാർച്ച്​ മാസത്തോടെ പുതിയ വിസയിൽ വീണ്ടും മസ്​കത്തിലേക്ക്​ എത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News