ആടുജീവിതത്തിന് ഖത്തറില്‍ നിന്നൊരു പെണ്‍പതിപ്പ്

Update: 2018-04-08 07:03 GMT
ആടുജീവിതത്തിന് ഖത്തറില്‍ നിന്നൊരു പെണ്‍പതിപ്പ്
Advertising

100 ഒട്ടകങ്ങളും 150 ഓളം ആടുകളുമായി സൈനുല്‍ അറബിയ എന്ന വേളാങ്കണ്ണി സ്വദേശിനി ഖത്തര്‍ മരുഭൂമിയില്‍ കഴിച്ചു കൂട്ടിയത് തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങളാണ്.

Full View

ഏഴു വര്‍ഷമായി ഖത്തര്‍ മരുഭൂമിയില്‍ ആടുജീവിതം നയിച്ച സൈനുല്‍ അറബിയ എന്ന തമിഴ്‌നാട്ടുകാരി പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് തിരിക്കുകയാണ്. തന്റെ ജീവിത സമ്പാദ്യം കൈക്കലാക്കി വഞ്ചിച്ച മലയാളിയെ കണ്ടെത്താനാവാത്ത വിഷമത്തോടെയാണ് ഈ ഹതഭാഗ്യയുടെ മടക്കം.

100 ഒട്ടകങ്ങളും 150 ഓളം ആടുകളുമായി സൈനുല്‍ അറബിയ എന്ന വേളാങ്കണ്ണി സ്വദേശിനി ഖത്തര്‍ മരുഭൂമിയില്‍ കഴിച്ചു കൂട്ടിയത് തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങളാണ്. ആടുജീവിതത്തില്‍ കേട്ടു പരിചയിച്ച പുരുഷന്‍മാരുടെ അനുഭവമല്ല 14ാമത്തെ വയസ്സില്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട അന്നത്തെ ഇടയ ബാലികക്ക് പറയാനുള്ളത്. ആ ദുരിത കഥ അവര്‍ മീഡിയവണിനോട് പങ്ക് വെക്കുന്നു. ‌

ഏഴുവര്‍ഷം കഴിഞ്ഞ് മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോഴേക്കും ഇവരെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തിരുന്നു. പ്രമേഹരോഗം മൂര്‍ച്ചിച്ച് കാല്‍മുറിച്ചു കളഞ്ഞ ഉമ്മയുടെയും അനാഥരായ മൂന്ന് പെണ്‍മക്കളുടെയും നിസ്സഹായതക്കു മുമ്പില്‍, സ്വന്തമായൊരു കൂര എന്ന ലക്ഷ്യത്തോടെ ഇവര്‍ പിന്നെയും ഖത്തറിലേക്ക് പോന്നു. ഇപ്പോള്‍ ഒമ്പതു വര്‍ഷമായി പലവീടുകളിലും ജോലിചെയ്തുവരികയാണ്. ഇതിനിടയില്‍ ഇവരെ വഞ്ചിച്ച് ഒന്നരലക്ഷത്തോളം രൂപ കൈക്കലാക്കിയ ഒരു മലയാളി നാട്ടിലേക്ക് കടന്നുകളഞ്ഞു.

16 വര്‍ഷത്തെ പ്രവാസത്തിനിടെ തുല്യതയില്ലാത്ത ദുരിതങ്ങള്‍ പേറിയ സൈനുല്‍ അറബിയ ഇപ്പോള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് നാട്ടിലേക്ക് തിരിക്കുന്നത്.

Tags:    

Similar News