സൌദിക്ക് 1.15 ബില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം
ഇരുപത്തി ഏഴിനെതിരെ എഴുപത്തി ഒന്ന് വോട്ടിനാണ് സെനറ്റ് അംഗീകാരം നല്‍കിയത്
സൌദി അറേബ്യക്ക് 1.15 ബില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. ഇരുപത്തി ഏഴിനെതിരെ എഴുപത്തി ഒന്ന് വോട്ടിനാണ് സെനറ്റ് അംഗീകാരം നല്‍കിയത്. പെന്റഗണും ആയുധ വില്‍പ്പനക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
നീണ്ട നേരത്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പലൂടെ സെനറ്റ് ആയുധ വില്‍പ്പനക്ക് അംഗീകാരം നല്‍കിയത്. യമനില്‍ സൌദി അറേബ്യ നടത്തുന്ന ഇടപെടല്‍ ചൂണ്ടിക്കാട്ടി നിരവധി തവണ ചര്‍ച്ച തടസ്സപ്പെട്ടു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ നാന്‍ഡ് പോള്‍, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മുര്‍ഫി എന്നിവരാണ് വിഷയം ഉന്നയിച്ചത്. ആയുധ കൈമാറ്റം മേഖലയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ഇരുവരും ആരോപിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പിലൂടെ ആയുധ കൈമാറ്റത്തിന് അംഗീകാരം നല്‍കുകയായിരുന്നു. എഴുപത്തി ഒന്നു പേരാണ് അനുകൂലമായി വോട്ട് ചെയ്തത്. ഇരുപത്തി ഏഴ് പേര്‍ തീരുമാനത്തെ എതിര്‍ത്തു. പുതിയ കരാറിലൂടെ മേഖലയിലെ അമേിക്കയുടെ സൌഹൃദ രാജ്യമായ സൌദിയുമായുള്ള ബന്ധം ശക്തിപ്പെടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
നൂറ്റി മുപ്പത്ത് അത്യാധുനിക യുദ്ധ ടാങ്കറുകളും 20 കവചിത വാഹനങ്ങളും മറ്റ് ആയുധങ്ങളുമാണ് അമേരിക്ക സൌദി അറേബ്യക്ക് വില്‍പ്പന നടത്തുക. നിലവില സാഹചര്യത്തില്‍ ഇത് രാജ്യ സുരക്ഷക്ക് വിലിയ മുതല്‍ കൂട്ടാവുമെന്നാണ് സൌദിയുടെ കണക്കുകൂട്ടല്‍. ആഗസ്റ്റ് ആദ്യ വാരത്തില്‍ പെന്റഗണ്‍ ആയുധ വില്‍പ്പനക്ക് അനുമതി നല്‍കിയിരുന്നു.